കൂടുതല്‍ എയര്‍ലൈന്‍സുകള്‍ ദുബായിലേക്ക്‌

ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ദുബായ് വിലക്ക് നീക്കിയതോടെ കൂടുതല്‍ എയര്‍ലൈന്‍സുകള്‍ ഇരു രാജ്യങ്ങള്‍ക്കിടയില്‍ സര്‍വീസ് പുനരാരംഭിക്കുന്നു. എയര്‍ ഇന്ത്യ എക്‌സ് പ്രസ്, ഫ്‌ളൈ ദുബായ്, സ്‌പൈസ്‌ജെറ്റ്, ഗോ എയര്‍ എന്നിവ ബുധനാഴ്ച സര്‍വീസ് ആരംഭിക്കും. സര്‍വീസ് പുനരാരംഭിക്കുന്നതായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നേരത്തെ അറിയിച്ചിരുന്നു. ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

യുഎഇ അംഗീകരിച്ച കോവിഡ് വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ച, സാധുവായ റെസിഡന്‍സ് വിസയുള്ള ഇന്ത്യക്കാര്‍ക്ക് 23 മുതല്‍ തിരിച്ചുവരാന്‍ കഴിഞ്ഞ ദിവസം ദുബായ് അനുമതി നല്‍കിയിട്ടുണ്ട്. ദുബായ് പ്രസിദ്ധീകരിച്ച ആസ്ട്ര സെനക്ക, സ്പുട്‌നിക് എന്നീ അംഗീകൃത വാക്‌സിന്‍ പട്ടികയില്‍ ഇന്ത്യയുമുണ്ട്. ആസ്ട്ര സെനക വാക്‌സിന്‍ കോവി ഷീല്‍ഡ് എന്ന പേരിലാണ് ഇന്ത്യയില്‍ ലഭിക്കുന്നത്