ഓപ്പോ എ55 ഇന്ത്യയില്‍ പുറത്തിറക്കി; വിലയും സവിശേഷതകളും അറിയാം

ഓപ്പോ എ55 ഇന്ത്യയില്‍ പുറത്തിറക്കി. 6ജിബി റാം വരെ നല്‍കുന്ന ഓപ്പോ എ55 ഇന്ത്യയില്‍ രണ്ട് സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമാണ്. ട്രിപ്പിള്‍ ക്യാമറ സജ്ജീകരണവും പഞ്ച് ഹോള്‍ ഡിസ്പ്ലേ ഡിസൈനുമായാണ് ഫോണ്‍ വരുന്നത്. ഈ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ ആമസോണ്‍, ഓപ്പോ ഇന്ത്യ ഇ-സ്റ്റോര്‍, രാജ്യത്തെ പ്രധാന റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ എന്നിവയിലൂടെ വാങ്ങാനാകും.

റെയിന്‍ബോ ബ്ലൂ, സ്റ്റാരി ബ്ലാക്ക് എന്നീ നിറങ്ങളില്‍ ലഭിക്കും. ഓപ്പോ എ55 ന്റെ 4 ജിബി റാം + 64 ജിബി സ്റ്റോറേജ് മോഡലിന് 15,490 രൂപയും 6 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 17,490 രൂപയുമാണ് വില. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്പനയില്‍ 4ജിബി + 64ജിബി മോഡലുകള്‍ ലഭ്യമാണ്, രാജ്യത്തെ പ്രധാന ഔട്ട്ലെറ്റുകളില്‍ ഒക്ടോബര്‍ 11 മുതല്‍ 4ജിബി + 128ജിബി സ്റ്റോറേജ് വരുന്ന ഫോണും ലഭ്യമാകും.

ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി 35 പ്രോസസറാണ് ഫോണിനു കരുത്ത് പകരുന്നത്. 6 ജിബി റാം റാമും വരുന്നു. 20: 9 വീക്ഷണ അനുപാതം, 269 പിപിഐ പിക്സല്‍ ഡെന്‍സിറ്റി, 89.2 ശതമാനം സ്ക്രീന്‍-ടു-ബോഡി അനുപാതം എന്നിവ നല്‍കുന്ന 6.51 ഇഞ്ച് എച്ഡി + (720 × 1,600 പിക്സല്‍സ്) ഡിസ്പ്ലേയുമായാണ് ഫോണ്‍ വരുന്നത്. ഓപ്പോ എ55 163.6 × 75.7 × 8.4മില്ലിമീറ്റര്‍ എന്നിങ്ങനെ അളവുകളിലാണ് വരുന്നത്, 193 ഗ്രാം ആണ് ഭാരം. പിന്നില്‍ 50 എംപി പ്രധാന ക്യാമറ, 2 എംപി പോര്‍ട്രെയിറ്റ് സെന്‍സര്‍, 2 എംപി മാക്രോ ക്യാമറ എന്നിവ ചേര്‍ന്ന ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തോടെയാണ് ഓപ്പോ എ55 വരുന്നത്. സെല്‍ഫികള്‍ക്കായി മുന്നില്‍ 16 മെഗാപിക്സല്‍ ക്യാമറയുമുണ്ട്.