ജാഗ്വാര്‍ ഐ-പേസ് ബ്ളാക്ക് ബുക്കിംഗ് തുടങ്ങി

ജാഗ്വാറിന്റെ പുത്തന്‍ ഓള്‍ – ഇലക്‌ട്രിക് മോഡലായ ഐ-പേസ് ബ്ളാക്കിന്റെ ബുക്കിംഗ് തുടങ്ങി. ബ്ളാക്ക് പാക്ക് പനോരമിക് റൂഫ് ഉള്‍പ്പെടെ ഒട്ടേറെ ആകര്‍ഷണങ്ങളുമായാണ് ഈ സ്‌പെഷ്യല്‍ എഡിഷന്‍ എസ്.യു.വി എത്തുന്നത്.

ഗ്ളോസി ബ്ളാക്ക് ഫിനിഷ് ഗ്രില്‍, സൈഡ് വിന്‍ഡോയുടെ അതിരുകള്‍, ഡോര്‍ മിറര്‍ ക്യാപ്പുകള്‍, പിന്നിലെ ബാഡ്‌ജുകള്‍ എന്നിവയെല്ലാം കറുപ്പഴകിനാല്‍ ആകര്‍ഷകമാണ്.

പുതിയ 19 ഇഞ്ച് ഡയമണ്ട് ടേണ്‍ഡ് അലോയ് വീലുകളും ഗ്ളോസി ഡാര്‍ക്ക് ഗ്രേ നിറഭേദത്തോട് കൂടിയതാണ്. അകത്തളത്തിലും കറുപ്പിന്റെ അധിനിവേശം ധാരാളം. ഫുള്‍ പനോരമിക് സണ്‍റൂഫ് സ്‌റ്റാന്‍ഡേര്‍ഡാണ്.