വരുന്ന മാസങ്ങളില്‍ ലാഭം കൊയ്യാവുന്ന ഓഹരികള്‍

വരുന്ന മാസങ്ങളില്‍ ലാഭം കൊയ്യാവുന്ന ഓഹരികള്‍ പങ്കുവെച്ചിരിക്കുന്നത് ആക്‌സിസ് സെക്യൂരിറ്റീസാണ്.

 1. ഹിന്ദുസ്ഥാന്‍ യുണിലെവര്‍ ലിമിറ്റഡ്

ഇന്ത്യയിലെ ഏറ്റവും വലിയ എഫ്എംസിജി (ഫാസ്റ്റ് മൂവിങ് കണ്‍സ്യൂമര്‍ ഗൂഡ്സ്) കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യുണിലെവര്‍ ലിമിറ്റഡ്. വരാനിരിക്കുന്ന ഉത്സവ സീസണ്‍ ഹിന്ദുസ്ഥാന്‍ യുണിലെവറിന് നിര്‍ണായകമായിരിക്കും. കണ്‍സ്യൂമര്‍ ഗൂഡ്സ് വിപണിയില്‍ കാര്യമായ എതിരാളികള്‍ കമ്ബനിക്കില്ല.
ഇതേസമയം, അടുത്ത രണ്ടു വര്‍ഷം കൊണ്ട് പതഞ്ജലി എഫ്എംസിജി കമ്പനികളില്‍ മുന്നിലെത്തുമെന്ന പ്രഖ്യാപനം ബാബാ രാംദേവ് നടത്തിയിട്ടുണ്ട്. നിലവില്‍ 6 ലക്ഷം കോടി രൂപയാണ് ഹിന്ദുസ്ഥാന്‍ യുണിലെവറിന്റെ വിപണി മൂല്യം. കോവിഡ് ഭീതിയെത്തുടര്‍ന്ന് ഒരു ഘട്ടത്തില്‍ വിതരണ ശൃഖല താറുമാറായിട്ട് കൂടി ബിസിനസില്‍ വളര്‍ച്ച കുറിക്കാന്‍ ഹിന്ദുസ്താന്‍ യുണിലെവറിന് സാധിച്ചെന്നത് പ്രശംസനീയമാണ്.
ആക്സിസ് സെക്യുരിറ്റീസ് 3,100 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇപ്പോള്‍ മുന്നോട്ടുവെയ്ക്കുന്നത്. നേരത്തെ 2,670 രൂപയായിരുന്നു ബ്രോക്കറേജ് നിര്‍ദേശിച്ച ടാര്‍ഗറ്റ് വില.

 1. ഹീറോ മോട്ടോകോര്‍പ്പ്
  രാജ്യത്തെ ഇരുചക്ര വാഹന വിപണിയിലെ മുമ്പനായ ഹീറോ മോട്ടോകോര്‍പ്പ് ഉത്സവകാലത്ത് ഹീറോ സ്റ്റോക്ക് മുന്നേറ്റം കുറിക്കുമെന്നാണ് ആക്സിസ് സെക്യുരിറ്റീസിന്റെ വിലയിരുത്തല്‍. 3,400 രൂപയുടെ ടാര്‍ഗറ്റ് വില മുന്നോട്ടുവെച്ചുകൊണ്ടാണ് ബ്രോക്കറേജ് ഹീറോ മോട്ടോകോര്‍പ്പിന് ബൈ റേറ്റിങ് നല്‍കുന്നത്. 6 മാസം കൊണ്ട് 0.86 ശതമാനം ഇറക്കമാണ് സ്റ്റോക്കില്‍ സംഭവിച്ചത്. ഏപ്രിലില്‍ 2,886 രൂപയായിരുന്നു ഹീറോ മോട്ടോകോര്‍പ്പിന്റെ ഓഹരി വില.
 2. എസ്ബിഐ കാര്‍ഡ്സ്
  എസ്ബിഐ കാര്‍ഡ്സ് ഉത്സവ സീസണില്‍ മാര്‍ക്കറ്റ് വിഹിതം മെച്ചപ്പെടുത്തുമെന്നാണ് അക്സിസ് സെക്യുരിറ്റീസിന്റെ പക്ഷം. എസ്ബിഐ കാര്‍ഡ്സ് പിന്തുടരുന്ന ബിസിനസ് മോഡല്‍ ദൃഢമാണെന്നും ബ്രോക്കര്‍ അഭിപ്രായപ്പെടുന്നു. 1,210 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് എസ്ബിഐ കാര്‍ഡ്സില്‍ ആക്സിസ് സെക്യുരിറ്റീസ് നിര്‍ദേശിക്കുന്നത്.
  കഴിഞ്ഞ 6 മാസം കൊണ്ട് 14.28 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് കമ്പനി തിരിച്ചുനല്‍കിയത്. ഏപ്രിലില്‍ 941 രൂപയായിരുന്നു എസ്ബിഐ കാര്‍ഡ്സിന്റെ ഓഹരി വില.
 3. റിലാക്സോ ഫൂട്ട്വെയര്‍
  റിലാക്സോ ഫൂട്ട്വെയര്‍ സ്റ്റോക്കിന് ബൈ റേറ്റിങ് നല്‍കിയിരിക്കുകയാണ് ആക്സിസ് സെക്യുരിറ്റീസ്. ജൂലായ് മുതല്‍ കമ്ബനി തിരിച്ചുവരവിന്റെ പാതയിലാണ്. അടുത്ത രണ്ടു മാസം റിലാക്സോ ഫൂട്ട്വെയര്‍ വില്‍പ്പനയില്‍ മുന്നേറാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നു. വരുമാന വളര്‍ച്ചയും ബാലന്‍സ് ഷീറ്റിലെ ദൃഢതയും കമ്പനിയുടെ വാല്യുവേഷന്‍ പ്രീമിയം ഗണത്തില്‍ നിലനിര്‍ത്തും. അടിയുറച്ച ഓപ്പറേറ്റിങ് ക്യാഷ് ഫ്ളോ, ആരോഗ്യകരമായ ആസ്തി വിറ്റുവരവ് (മൂന്നിരട്ടി), മെച്ചപ്പെട്ട ഇബിഐടിഡിഎ മാര്‍ജിന്‍, കാര്യക്ഷമമായ പ്രവര്‍ത്തന മൂലധനം എന്നിവയെല്ലാം കമ്പനിയുടെ ദീര്‍ഘകാല വളര്‍ച്ചയില്‍ സ്വാധീനം ചെലുത്തും. അടുത്ത മൂന്നു വര്‍ഷം കൊണ്ട് റിലാക്സോ ഫൂട്ട്വെയര്‍ 19 മുതല്‍ 22 ശതമാനം വരെ വാര്‍ഷിക വളര്‍ച്ച കയ്യടക്കുമെന്നാണ് ആക്സിസ് സെക്യുരിറ്റീസിന്റെ പ്രവചനം. 1,290 രൂപയാണ് സ്റ്റോക്കില്‍ ബ്രോക്കറേജ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില.
  6 മാസം കൊണ്ട് 30.95 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഏപ്രിലില്‍ 914 രൂപയായിരുന്നു റിലാക്സോ ഫൂട്ട്വെയറിന്റെ ഓഹരി വില.
 4. അദിത്യ ബിര്‍ല ഫാഷന്‍ & റീടെയില്‍
  2019 ഓഗസ്റ്റിലെ നിലയിലേക്ക് അദിത്യ ബിര്‍ല ഫാഷന്‍ റീടെയില്‍ സാവധാനം ചുവടുവെയ്ക്കുന്നത് കാണാം (88 ശതമാനം). ഇക്കാരണങ്ങള്‍ മുന്‍നിര്‍ത്തി 250 രൂപയാണ് അദിത്യ ബിര്‍ല ഫാഷന്‍ റീടെയിലില്‍ ആക്സിസ് സെക്യുരിറ്റീസ് നിര്‍ദേശിക്കുന്ന ടാര്‍ഗറ്റ് വില.
  കഴിഞ്ഞ 6 മാസം കൊണ്ട് 25.58 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഏപ്രിലില്‍ 187 രൂപയായിരുന്നു അദിത്യ ബിര്‍ല ഫാഷന്‍ റീടെയിലിന്റെ ഓഹരി വില.
 5. സഫാരി ഇന്‍ഡസ്ട്രീസ്

കോവിഡിനെതിരായ വാക്സിനേഷന്‍ നടപടികള്‍ ദ്രുതഗതിയില്‍ നടക്കവെ യാത്രാ, ടൂറിസം മേഖലകളുടെ തിരിച്ചുവരവിന് വഴിയൊരുക്കുമെന്നാണ് ആക്സിസ് സെക്യുരിറ്റീസിന്റെ പക്ഷം.രാജ്യാന്തര വിമാന സര്‍വീസുകള്‍ പഴയനിലയിലേക്ക് തിരിച്ചുവരുന്നതും ലഗ്ഗേജ് വ്യവസായത്തെ സ്വാധീനിക്കുമെന്നാണ് പ്രതീക്ഷ.
922 രൂപയുടെ ടാര്‍ഗറ്റ് വിലയാണ് ഇവര്‍ സ്റ്റോക്കില്‍ നിര്‍ദേശിക്കുന്നതും. നേരത്തെ, 900 രൂപയുടെ ടാര്‍ഗറ്റ് വിലയായിരുന്നു ആക്സിസ് സെക്യുരിറ്റീസ് മുന്നോട്ടുവെച്ചത്.
6 മാസം കൊണ്ട് 39.26 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് തിരിച്ചുനല്‍കിയത്. ഏപ്രിലില്‍ 600 രൂപയായിരുന്നു സഫാരി ഇന്‍ഡസ്ട്രീസിന്റെ ഓഹരി വില.

ഓഹരിവിപണിയില്‍ ലാഭനഷ്ടം സ്വാഭാവികമായതിനാല്‍ നിക്ഷേപകര്‍ സ്വന്തം ഇഷ്ടപ്രകാരം നിക്ഷേപിക്കുക.