എയര്‍ ഇന്ത്യ ടാറ്റയ്ക്ക് ലഭിച്ചേക്കും

മുംബൈ: നഷ്ടത്തിലായ എയര്‍ ഇന്ത്യ ടാറ്റ സ്വന്തമാക്കുമോ? എ​​​​യ​​​​ര്‍​​​​ഇ​​​​ന്ത്യ​​​​ക്കാ​​​​യു​​​​ള്ള ലേ​​​​ല​​​​ത്തി​​​​ല്‍ വി​​​​ജ​​​​യി​​​​ച്ച ക​​​​ന്പ​​​​നി​​​​യെ അ​​​​ടു​​​​ത്ത​​​​മാ​​​​സം 15 നകം ​​​​പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​നൊ​​​​രു​​​​ങ്ങി കേ​​​​ന്ദ്ര​​​​സ​​​​ര്‍​​​​ക്കാ​​​​ര്‍. ടാ​​​​റ്റാ ഗ്രൂ​​​​പ്പ്, സ്പൈ​​​​സ് ജെ​​​​റ്റ് സ്ഥാ​​​​പ​​​​ക​​​​ന്‍ അ​​​​ജ​​​​യ് സിം​​​​ഗ് ഉ​​​​ള്‍​​​​പ്പെ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ര്‍ സ​​​​മ​​​​ര്‍​​​​പ്പി​​​​ച്ച ടെ​​​​ന്‍​​​​ഡ​​​​ര്‍ ഇ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ച്ചു തു​​​​ട​​​​ങ്ങു​​​മെ​​​ന്നും റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളി​​​ല്‍ പ​​​റ​​​യു​​​ന്നു. അതേസമയം ടാറ്റയ്ക്കാണ് ബിസിനസ് ലോകം സാധ്യത കല്‍പ്പിക്കുന്നത്.

കൂ​​​ടി​​​യ തു​​​ക വാ​​​ഗ്ധാ​​​നം ചെ​​​യ്യു​​​ന്ന ടെ​​​ന്‍​​​ഡ​​​റി​​​നാ​​​കും അ​​​നു​​​മ​​​തി ന​​​ല്കു​​​ക. ലേ​​​​ല പ​​​​ത്രി​​​​ക​​​​യി​​​​ലെ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ നേ​​​​ര​​​​ത്തെ പ​​​​രി​​​​ശോ​​​​ധി​​​​ച്ചു തു​​​​ട​​​​ങ്ങി​​​​യി​​​​രു​​​​ന്നു.

കഴിഞ്ഞ 20 വര്‍ഷമായി കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ വെയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ സ്വകാര്യ കമ്പനികള്‍ സ്വീകരിക്കാതിരുന്നതും കടം ഏറ്റെടുക്കുന്നതു സംബന്ധിച്ച് തര്‍ക്കവുമാണ് സ്വകാര്യവത്കരണം തടസ്സപ്പെട്ടത്.