സൗദിയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ യു.ആര്‍ പേ; അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫര്‍

റിയാദ്: എസ്.ടി.സി പേയ്ക്ക് പുറമേ സൗദിയില്‍ നിന്ന് നാട്ടിലേക്ക് പണമയക്കാന്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ കൂടി. പ്രമുഖ ബാങ്കായ അല്‍രാജാണ് പണംകൈമാറ്റത്തിന് യു.ആര്‍ പേ എന്ന പുതിയ ആപ്ലിക്കേഷനുമായി രംഗത്തെത്തിയത്.
നിലവില്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നില്ലെന്നു മാത്രമല്ല, അയയ്ക്കുന്ന തുകയുടെ അഞ്ച് ശതമാനം ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നു. ഉയര്‍ന്ന എക്‌സ്‌ചേഞ്ച് നിരക്കാണ് ഇപ്പോള്‍ കസ്റ്റമര്‍ക്ക് നല്‍കുന്നത്.
ഉപയോഗിക്കേണ്ട വിധം: മൊബൈല്‍ ആപ്പ് പ്ലേസ്റ്റോറില്‍ പോയി ഡൗണ്‍ലോഡ് ചെയ്യുക.
ഫോണ്‍നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്യുക.
പാസ് വേര്‍ഡ് നല്‍കുക.
ബെനിഫിഷറി ആഡ് ചെയ്യുക.
എസ്.ടി.സി പേ ഉപയോഗിക്കുന്നവര്‍ക്ക് അനായാസം ഉപയോഗിക്കാം. ഏത് കാര്‍ഡില്‍ നിന്നും പണം യു.ആര്‍ പേയിലേക്ക് ഈസിയായി ആഡ് ചെയ്യാം.