സൗദിയില്‍ പ്രീമിയം ഇഖാമ സ്വന്തമാക്കാന്‍ ഇക്കാര്യങ്ങള്‍ അറിയൂ

അന്‍ഷാദ് കൂട്ടുകുന്നം

റിയാദ്: സൗദിയില്‍ പ്രീമിയം ഇഖാമ കരസ്ഥമാക്കിയാല്‍ ഭൂമി വാങ്ങാമെന്നു മാത്രമല്ല, പൗരന്മാര്‍ക്ക് ലഭിക്കുന്ന മിക്ക ആനുകൂല്യങ്ങളും സ്വന്തമാക്കാം. സ്വദേശികള്‍ക്കു ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും പ്രീമിയം റസിഡന്‍സി നേടുന്ന വിദേശിക്കും ലഭ്യമാകും.
സംരംഭകര്‍, നിക്ഷേപകര്‍, വിദഗ്ധ തൊഴിലാളികള്‍ എന്നിവരെ ഉദ്ദേശിച്ചാണ് പ്രധാനമായും പ്രീമിയം റസിഡന്‍സി കാര്‍ഡ് ഒരുക്കുന്നത്. പ്രീമിയം കാര്‍ഡ് ഉള്ളവര്‍ക്ക് സൗദി സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യേണ്ട ആവശ്യമില്ല. പ്രീമിയം കാര്‍ഡ് കരസ്ഥമാക്കിയാല്‍ കുടുംബാംഗങ്ങള്‍ക്ക് വിസ അനുവദിക്കും. 21 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും വിസയുണ്ടാകും. ആശ്രിത വിസ ഫീസില്‍ ഇളവുണ്ട്.
ബന്ധുക്കള്‍ക്ക് സന്ദര്‍ശക വിസയും നല്‍കും. സഹോദരങ്ങള്‍ക്കും വിസ ലഭിക്കും. സ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് ആഭ്യന്തരവിപണിയില്‍ നിന്നു തൊഴിലാളികളെ നിയമിക്കാം.
നിബന്ധനകള്‍ക്ക് വിധേയമായി സ്വന്തമായി ഭൂമിയും കെട്ടിടങ്ങളും വാങ്ങുന്നതിനും അനുമതിയുണ്ടാകും. സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിന് പ്രഖ്യാപിച്ച പ്രീമിയം ഇഖാമ ഹോള്‍ഡര്‍ക്കുള്ള ആനുകൂല്യങ്ങളാണ് പ്രാബല്യത്തിലായത്.
ഹ്രസ്വ ദീര്‍ഘകാലവധികളോട് കൂടിയാണ് പ്രീമിയം ഇഖാമകള്‍ അനുവദിക്കുക. പ്രീമിയം ഇഖാമ ഹോള്‍ഡര്‍ക്ക് മക്ക, മദീന നഗരങ്ങളിലൊഴിച്ച് രാജ്യത്ത് എവിടെയും ഭൂമിയും കെട്ടിടങ്ങളും വാങ്ങാന്‍ അനുവാദമുണ്ടാകും. കുടുംബ സമേതം രാജ്യത്ത് തങ്ങുന്നതിനും ബിസിനസ് സംരഭങ്ങള്‍ ആരംഭിക്കുന്നതിനുമുള്ള അനുവാദം, രാജ്യത്തെ വിദ്യാഭ്യാസ ആരോഗ്യ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള അവകാശം, സ്വകാര്യ മേഖലയില്‍ സ്വദേശിവത്ക്കരിക്കപ്പെട്ട തസ്തികകളിലുള്‍പ്പെടെ ജോലി ചെയ്യുന്നതിനുള്ള അനുവാദം തുടങ്ങിയവയും ലഭ്യമാകും.
ഒരു ലക്ഷം റിയാലാണ് ഫീസ്. സൗദിയില്‍ താമസക്കാരായ വിദേശികള്‍ക്ക് https://saprc.gov.sa/#/