സിനിമാനിര്‍മാണരംഗത്ത് വര്‍ഗീസ് മൂലന്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു

Producer Varghese Moolan with the crew of 'Rocketry: The Nambi Effect' at the Cannes venue

സിനിമാനിര്‍മാണരംഗത്ത് വര്‍ഗീസ് മൂലന്‍ പ്രവര്‍ത്തനം ശക്തമാക്കുന്നു.

വിജയ് മസാല ഉള്‍പ്പെടെയുള്ള നിരവധി കമ്പനികളുടെ ഉടമയായ അങ്കമാലിക്കാന്‍ വര്‍ഗീസ് മൂലന്‍ സിനിമാരംഗത്തും പ്രവര്‍ത്തനം ശക്തമാക്കുന്നു. നമ്പി നാരായണന്റെ കഥ പറയുന്ന റോക്കട്രി ദി നമ്പി എഫക്ട് 75-ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ശ്രദ്ധേയമായ ചിത്രമായി.
2021ല്‍ ചിത്രം പുറത്തിറങ്ങിയപ്പോള്‍ മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചതെന്നും നിര്‍മാതാവ് വര്‍ഗീസ് മൂലന്‍ കൂട്ടിചേര്‍ത്തു. പ്രമുഖ വ്യവസായ ഗ്രൂപ്പായ വര്‍ഗീസ് മൂലന്‍ ഗ്രൂപ്പ് 2018ല്‍ ആണ് സിനിമാ നിര്‍മാണ മേഖലയില്‍ എത്തുന്നത്. വിജയ് മൂലന്‍ ടാക്കീസിന്റെ ബാനറില്‍ ‘ഓട് രാജാ ഓട്’ എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം.