ന്യൂ ജെന്‍ സ്കോര്‍പ്പിയോ എന്‍’ വരുന്നു മാറ്റങ്ങളുമായി

2022 ജൂണ്‍ 27 ന് പുതിയ തലമുറ സ്കോര്‍പിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര കഴിഞ്ഞ ദിവസമാണ് അറിയിച്ചത്.

Z101 എന്ന രഹസ്യനാമമുള്ള പുതിയ എസ്‌യുവിയെ ‘സ്കോര്‍പ്പിയോ എന്‍’ എന്ന് വിളിക്കും. നിലവിലുള്ള മോഡല്‍ ‘സ്കോര്‍പ്പിയോ ക്ലാസിക്’ ആയി തുടരും.

Z101 എന്ന കോഡുനാമത്തിലുള്ള പുതിയ എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത് ഒരു പുതിയ ബോഡി-ഓണ്‍-ഫ്രെയിം പ്ലാറ്റ്‌ഫോമിലാണ്.

കൂടാതെ നിലവിലുള്ള മോഡലിനെക്കാള്‍ വ്യത്യസ്‍തമായ സ്വഭാവം നല്‍കുന്ന പുതിയ ഫീച്ചറുകളുടെ ഒരു ശ്രേണി മുന്നോട്ട് കൊണ്ടുവരും.

പുതിയ സ്കോര്‍പ്പിയോ-എന്‍ 4X4 ഫംഗ്ഷനോട് കൂടിയതായിരിക്കുമെന്ന് കമ്ബനി ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇത് ഒരു ഓപ്ഷനായി ചേര്‍ക്കാനാണ് സാധ്യത. ഓഫ്-റോഡ്-സൗഹൃദ വാഹനമായി സ്കോര്‍പിയോ-എന്‍ വേറിട്ടുനില്‍ക്കുമെന്ന വസ്തുത കണക്കിലെടുക്കുമ്ബോള്‍, അതിന്റെ 4X4 ഓപ്ഷന്‍ ഉപയോഗപ്രദമാകും.

കമ്ബനിയുടെ എസ്‌യുവി ബ്രാന്‍ഡിംഗ് സ്വീകരിക്കുന്ന മഹീന്ദ്രയുടെ (XUV700 ന് ശേഷം) നിരയിലെ രണ്ടാമത്തെ വാഹനമായി സ്‌കോര്‍പിയോ-എന്‍ മാറും