സ്‌പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി; കൊച്ചി വില അറിയാം

മോട്ടോര്‍സൈക്കിളുകളുടെയും സ്‌കൂട്ടറുകളുടെയും നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് , ഐക്കണിക് മോട്ടോര്‍സൈക്കിളായ സ്‌പ്ലെന്‍ഡറിന്റെ പുതിയ പതിപ്പായ സ്‌പ്ലെന്‍ഡര്‍ + XTEC പുറത്തിറക്കി.ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഫുള്‍ ഡിജിറ്റല്‍ മീറ്റര്‍, കോള്‍ & എസ്‌എംഎസ് അലേര്‍ട്ട്, ആര്‍ടിഎംഐ (റിയല്‍ ടൈം മൈലേജ് ഇന്‍ഡിക്കേറ്റര്‍), കുറഞ്ഞ ഇന്ധന സൂചകം, എല്‍ഇഡി ഹൈ ഇന്റെന്‍സിറ്റി പൊസിഷന്‍ ലാമ്ബ് (എച്ച്‌ഐപിഎല്‍), എക്‌സ്‌ക്ലൂസീവ് ഗ്രാഫിക്‌സ് എന്നിവ ഇത്തരം സവിശേഷതകളില്‍ ഉള്‍പ്പെടുന്നുവെന്ന് കമ്ബനി അധികൃതര്‍ അവകാശപ്പെട്ടു.

കൂടാതെ, ഒരു ഇന്റഗ്രേറ്റഡ് യുഎസ്ബി ചാര്‍ജര്‍, സൈഡ്സ്റ്റാന്‍ഡ് എഞ്ചിന്‍ കട്ട്‌ഓഫ്, ഹീറോയുടെ വിപ്ലവകരമായ i3S ടെക്‌നോളജി, (ഐഡില്‍ സ്‌റ്റോപ്പ്സ്റ്റാര്‍ട്ട് സിസ്റ്റം) എന്നിവയും ഇതിലുണ്ടെന്നും കമ്ബനി അധികൃതര്‍ പറയുന്നു.Hero Splendor+ XTEC ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പുകളില്‍ 72,900 രൂപ പ്രാരംഭ വിലയ്ക്ക് ലഭ്യമാകും. പുതിയ Splendor+ XTEC 5 വര്‍ഷത്തെ വാറന്റിയോടെയാണ് വരുന്നതെന്നും കമ്ബനി അധികൃതര്‍ വ്യക്തമാക്കി.

Splendor Plus Self with Alloy WheelRs. 82,916
Splendor Plus Self with Alloy Wheel and i3SRs. 84,158
Splendor Plus Black and AccentRs. 84,158
Splendor Plus XTECRs. 72,900