റെഡ്മി നോട്ട് 11 ടി സീരീസ്; പ്രത്യേകതകള്‍ ഇങ്ങനെ

കമ്പനിയുടെ ഔദ്യോഗിക വെയ്‌ബോ പേജ് അനുസരിച്ച്, ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ 144Hz പുതുക്കൽ നിരക്കുള്ള എല്‍സിഡി സ്‌ക്രീനുമായി എത്തുമെന്നാണ് വിവരം. ഡിസ്‌പ്ലേയ്ക്ക് 20.5:9 വീക്ഷണാനുപാതമാണ് ഉണ്ടായിരിക്കുക, ഡിസി ഡിമ്മിംഗ്, ഡോൾബി വിഷൻ പിന്തുണ എന്നിവയും ഈ ഫോണിന് ഉണ്ടായിരിക്കും.

ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ല്‍ എന്‍എഫ്സി, ബ്ലൂടൂത്ത് 5.3, 3.5 എംഎം ഹെഡ്‌ഫോണ്‍ ജാക്ക് എന്നിവയും ഉണ്ടാകും. ഡോള്‍ബി അറ്റ്‌മോസും ഹൈ-റെസ് ഓഡിയോ സപ്പോര്‍ട്ടും ഉള്ള സ്റ്റീരിയോ സ്പീക്കറുമായാണ് ഫോണ്‍ വരുന്നത്.

എംഐയുഐ 13 അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് 12-ല്‍ ഫോണില്‍ ഈ ഫോണ്‍ പ്രവര്‍ത്തിക്കും.

ഷവോമി റെഡ്മി നോട്ട് 11ടി പ്രോ+ ബില്‍ഡ് ക്വാളിറ്റിയും ഷവോമി വെളിപ്പെടുത്തിയിട്ടുണ്ട്. പൊടി, സ്പ്ലാഷ് റെസിസ്റ്റന്‍റ് ആണ് ഈ ഫോണ്‍.

ദൃഢമായ ഗൊറില്ല ഗ്ലാസ് കവര്‍, ഫോര്‍ കോര്‍ണര്‍ റൈന്‍ഫോഴ്സ്മെന്റ് പ്രൊട്ടക്ഷന്‍ ഡിസൈന്‍ എന്നിവയ്ക്കായി ഫോണിന് ഐപി53 റേറ്റിംഗ് ഉണ്ടായിരിക്കും.

റെഡ്മി നോട്ട് 11ടി പ്രോ+ന്‍റെ പിന്‍ഭാഗത്തുള്ള ട്രിപ്പിള്‍ ക്യാമറ സജ്ജീകരണത്തിന്‍റെ ചിത്രങ്ങള്‍ ഇതിനകം വൈറലായിട്ടുണ്ട്.