20 വര്‍ഷം മുമ്പ് നാല് ലക്ഷം രൂപ നിക്ഷേപിച്ചവര്‍ക്ക്
ഇപ്പോള്‍ മൂല്യം 21.4 കോടി രൂപ

നാല് രൂപയില്‍ നിന്ന് 2142 രൂപയിലെത്തിയ ഷെയറിനെ അറിയാം

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ടൈറ്റന്‍ കമ്പനിയുടെ ഓഹരി വില വെറും 4.03 രൂപയില്‍ (2002 ജൂണ്‍ 12-ന്) നിന്നും കഴിഞ്ഞ ദിവസത്തെ ക്ലോസിങ് വിലയായ 2,142-ലേക്ക് കുതിച്ചുയര്‍ന്നു. അതായത് രണ്ട് ദശാബ്ദത്തിനിടെയില്‍ 53,000 ശതമാനമെന്ന കണ്ണഞ്ചിപ്പിക്കുന്ന നേട്ടമാണ് നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.

അതേസമയം ഈവര്‍ഷം ഇതുവരെയായി 15 ശതമാനത്തോളം ഇടിവ് ഓഹരികളില്‍ നേരിട്ടു. എങ്കിലും കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 23 ശതമാനത്തിലേറെ നേട്ടം നല്‍കിയിട്ടുണ്ട്. ഈകാലയളവില്‍ 1,738 രൂപയില്‍ നിന്നും ടൈറ്റന്‍ ഓഹരി 2,138 രൂപയിലേക്ക് ഉയര്‍ച്ച രേഖപ്പെടുത്തി. സമാനമായി കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഓഹരി വില 516 രൂപയില്‍ നിന്നും 2,138-ലേക്കും വളര്‍ന്നു. കഴിഞ്ഞ 10 വര്‍ഷത്തില്‍ ടൈറ്റന്‍ ഓഹരികള്‍ 221 രൂപയില്‍ നിന്നുമാണ് കുതിപ്പ് തുടങ്ങിയത്. അതായത് 870 ശതമാനം നേട്ടം നിക്ഷേപകര്‍ക്ക് സമ്മാനിച്ചു.
10,000 രൂപ 2002ല്‍ നിക്ഷേപിച്ചവര്‍ക്കിപ്പോള്‍ 53 ലക്ഷം രൂപയായി നിക്ഷേപം വര്‍ധിച്ചിട്ടുണ്ട്.