ഐ ഫോണ്‍ 13ന് വില കുറഞ്ഞു

by

in

ആപ്പിള്‍ ഐആപ്പിള്‍ ഐ ഫോണ്‍ 14 വരുന്നതോടെ പല ഓണ്‍ലൈന്‍ വില്പന കേന്ദ്രങ്ങളും 13ഉം 12ഉം 11ഉം ഓഫറില്‍ വില്പന ആരംഭിച്ചു.തേര്‍ഡ് പാര്‍ട്ടി ഷോപ്പിങ് വെബ്സൈറ്റിലോ ആപ്പിളിന്റെ അംഗീകൃത റിസെല്ലറിന്റെ അടുത്ത് നിന്നോ ആണ് ഡിസ്കൗണ്ടോടെ ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കുന്നത്.

ആപ്പിള്‍ അംഗീകൃത റീസെല്ലറായ ടെക്-നെക്സ്റ്റ് അതിന്റെ ഫിസിക്കല്‍, ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി 69,900 രൂപയ്ക്കാണ് ഐഫോണ്‍ 13 വില്‍ക്കുന്നത്. യഥാര്‍ത്ഥ വിലയേക്കാള്‍ 10,000 രൂപ കുറച്ചാണ് ഇവര്‍ വില്‍ക്കുന്നത്. ടെക്-നെക്‌സ്‌റ്റില്‍ ഒരു അധിക ഓഫര്‍ കൂടിയുണ്ട്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉണ്ടെങ്കില്‍ ഐഫോണ്‍ വാങ്ങുമ്ബോള്‍ നിങ്ങള്‍ക്ക് 4,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. അതായത് 65900 രൂപയ്ക്ക് ലഭിക്കും. ആമസോണും ഫ്ലിപ്കാര്‍ട്ടും ഇതുവരെ സീസണ്‍ വില്‍പ്പന ആരംഭിച്ചിട്ടില്ല.

ടെക്-നെക്‌സ്‌റ്റിന്റെ വെബ്‌സൈറ്റില്‍ പറയുന്നതനുസരിച്ച്‌, നിങ്ങള്‍ ഒരു ഐഫോണ്‍ 11-ല്‍ ട്രേഡ് ചെയ്യുകയാണെങ്കില്‍ 21,000 രൂപ നിങ്ങള്‍ക്ക് ലഭിക്കും. കൂടാതെ ടെക്-നെക്സ്റ്റ് 3,000 രൂപ ബോണസായും നല്‍കും.

അങ്ങനെ എക്സ്ചേഞ്ച് വില 24,000 രൂപയാകുന്നതിലൂടെ ഐഫോണിന്റെ വില 41,900 രൂപയായി കുറയുന്നു. കൈമാറ്റം ചെയ്യുന്ന ഐഫോണിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണിത്.