മമ്മൂട്ടിയുടെ ആസ്തി 400 കോടി രൂപ


മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിയുടെയും കുടുംബത്തിന്റെയും ആകെ ആസ്തി 400 കോടി രൂപയാണെന്ന് വിലയിരുത്തല്‍. ഒരു വാണിജ്യ സിനിമയില്‍ നിന്ന് മമ്മൂട്ടിയുടെ പ്രതിഫലം അഞ്ചു കോടി രൂപയാണ്. അതേസമയം കുറഞ്ഞ തുകയ്ക്കും മമ്മൂട്ടി അഭിനയിക്കാറുണ്ട്.


പ്രധാനമായും അദ്ദേഹത്തിന്റെ വരുമാനം സിനിമ അഭിനയത്തിലും നിര്‍മാണത്തിലുമാണ്. പരസ്യങ്ങളില്‍ അഭിനയിക്കുന്നതിന് 50 ലക്ഷമാണ് പ്രതിഫലം. 35 കോടിക്ക് മുകളിലാണ് പ്രതിവര്‍ഷ വരുമാനം. സിനിമാ നിര്‍മാണ കമ്പനിയായ കാസിനോയുടെ സഹനിര്‍മാതാവാണ് അദ്ദേഹം. മെഗാ ബൈറ്റ്‌സ് എന്ന ടി.വി ഷോ നിര്‍മാണ കമ്പനിയിലും അദ്ദേഹത്തിന് ഓഹരിയുണ്ട്.
മമ്മൂട്ടി ടെക്‌നോടെയ്‌മെന്റ് അദ്ദേഹത്തിന്റെ സിനിമാ വിതരണ കമ്പനിയാണ്. സ്വന്തം പേരിലുള്ള 8 വാഹനങ്ങള്‍ക്ക് ഇപ്പോള്‍ വിപണി വില 10 കോടിക്ക് മുകളിലാണ്. സ്വന്തമായി കാരവാനുമുണ്ട്.

നാനൂറോളം സിനിമകളില്‍ മമ്മൂട്ടി അഭിനയിച്ചിട്ടുണ്ട്. കൊച്ചിയിലെ വീടിന് വില നാലുകോടി രൂപയാണ്. നടന്‍ ദുല്‍ഖറിന്റെ ഭാര്യ അമല്‍ സൂഫിയയാണ് ഈ വീടിന്റെ ആര്‍കിടെക്. ചെന്നൈയിലും ബാംഗ്ലൂരിലും മമ്മൂട്ടിക്ക് വീടുകള്‍ക്ക് പുറമെ വേറെയും സ്വത്തുക്കളുണ്ട്.

മമ്മൂട്ടിയുടെ കൊച്ചിയിലെ വീട്


കൈരളി ടി.വി വി ടി.വി എന്നീ ചാനലുകളുള്ള മലയാളം കമ്യൂണിക്കേഷന്‍ ചെയര്‍മാനും മമ്മൂട്ടിയാണ്. അതേസമയം പണം വാങ്ങാതെ ചാരിറ്റി എന്ന നിലയില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റി, സീറോ ബജറ്റ് നാഷണല്‍ ഫാമിങ് എന്നിവയുടെ അംബാസിഡറായും പ്രവര്‍ത്തിക്കുന്നുണ്ട്.

മമ്മൂട്ടിയുടെ വീടിനകത്തെ സിനിമ തീയേറ്റര്‍


ബാംഗ്ലൂരിലെ റിയ ഹെല്‍ത്‌കെയര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ മമ്മൂട്ടിയും മകന്‍ ദുല്‍ഖറും ഡയറക്ടര്‍മാരാണ്. മദര്‍ഹുഡ് ആശുപത്രി ശൃംഖലയും മമ്മൂട്ടി കുടുംബത്തിന്റെതാണ്. 257 കോടി രൂപയുടെ നെറ്റ് വര്‍ത്തുള്ള റിയയില്‍ മമ്മൂട്ടി കുടുംബത്തിന് എത്ര കോടി രൂപയുടെ ഓഹരിയുണ്ടെന്ന് വ്യക്തമാക്കിയിട്ടില്ല.
അമേരിക്കന്‍ നിക്ഷേപ കമ്പനിയായ ടെക്‌സാസ് പെസിഫിക് ഗ്രൂപ്പിന്റെ സഹായത്തോടെ മദര്‍ഹുഡിന് ബംഗ്ലൂരിലും നോയിഡയിലും ഹൈദരബാദിലും ചെന്നൈയില്‍ അടക്കം 12 ആശുപത്രികളുണ്ട്. മമ്മൂട്ടിയുടെ മകള്‍ സുറുമി മദര്‍ഹുഡിന്റെ ഡയറക്ടറും മരുമകന്‍ മുഹമ്മദ് രഹാന്‍ സയിദ് ചെയര്‍മാനുമാണ്. 2010ലാണ് ആശുപത്രി ശൃംഖല സ്ഥാപിച്ചത്.