രാജ്യത്ത് പണപ്പെരുപ്പത്തില്‍ വര്‍ധനവ് തുടരുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് പണപ്പെരുപ്പത്തില്‍ വര്‍ധനവ് തുടരുന്നു. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള റീട്ടെയ്ല്‍ പണപ്പെരുപ്പം മെയില്‍ കുറഞ്ഞെങ്കിലും മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തില്‍ വര്‍ധന തുടരുന്നു.
ഏപ്രിലില്‍ 15.08 ശതമാനത്തില്‍ നിന്ന് മെയില്‍ 15.88 ശതമാനയാണ് ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം മെയ് മാസത്തില്‍ ഇത് 13.11 ശതമാനവുമായിരുന്നു. തുടര്‍ച്ചയായി പതിനാലാം മാസത്തിലും ഇരട്ടയക്കത്തിലാണ് മൊത്തവില പണപ്പെരുപ്പം.
പച്ചക്കറികളുടെ വിലയില്‍ മാത്രം 56.36 ശതമാനമാണ് വര്‍ധന. ഗോതമ്ബിന്റെ വില 10.55 ശതമാനവും മുട്ട,മാംസം,മത്സ്യം എന്നിവയുടെ വിലക്കയറ്റം 7.78 ശതമാനമാണ്. മൊത്തവില സൂചികയില്‍ വര്‍ധന റീട്ടെയ്ല്‍ സൂചികകള്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍