സ്കോഡ; ഷോറൂമുകളുടെ എണ്ണം 250 ആക്കും

by

in

രാജ്യത്ത് സ്കോഡ ഓട്ടോയുടെ ഷോറൂമുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. പുതിയ കണക്കുകള്‍ പ്രകാരം, 205 ഷോറൂമുകളാണ് സ്കോഡ ഓട്ടോയ്ക്ക് ഉള്ളത്.

പ്രമുഖ കാര്‍ നിര്‍മ്മാതാക്കളാണ് സ്കോഡ ഓട്ടോ.

ഇന്ത്യയിലെ 123 നഗരങ്ങളിലാണ് സ്കോഡയ്ക്ക് ഷോറൂമുകള്‍ ഉള്ളത്. 2021 ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, 175 ഷോറൂമുകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഈ വര്‍ഷം 205 ലധികം ഷോറൂമുകളാണ് നിലവിലുള്ളത്. ‘ഈ വര്‍ഷം അവസാനത്തോടെ സ്കോഡ ഓട്ടോയുടെ ഷോറൂമുകളുടെ എണ്ണം 250 ആക്കാനാണ് ലക്ഷ്യം’, സ്കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹോളിസ് പറഞ്ഞു.