ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങള്‍ ലയിക്കും

ആര്‍ബിഐ അനുമതി ലഭിച്ചതോടെ ശ്രീറാം ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ധനകാര്യ സേവന സ്ഥാപനങ്ങള്‍ ഉടന്‍ ലയിക്കും.

ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ്, ശ്രീറാം ക്യാപിറ്റല്‍ ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ ലയിപ്പിക്കുന്നതിനാണ് ശ്രീറാം ഗ്രൂപ്പ് ആര്‍ബിഐയുടെ അംഗീകാരം നേടിയത്. ഇതോടെ, ഈ രണ്ട് സ്ഥാപനങ്ങളും ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്ബനിയുമായി ലയിക്കും.

നിലവില്‍ 1.8 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് ശ്രീറാം ഗ്രൂപ്പിന് ഉള്ളത്. ലയനം പൂര്‍ത്തിയായാല്‍ ഉപയോക്താക്കള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭിക്കും. കൊമേഴ്സ്യല്‍, ഇരുചക്ര വാഹന വായ്പകള്‍, സ്വര്‍ണ വായ്പ, വ്യക്തിഗത വായ്പ, വാഹന വായ്പ, ചെറുകിട എന്റര്‍പ്രൈസസ് ഫിനാന്‍സ് എന്നീ സേവനങ്ങളാണ് ലഭിക്കുക