പോപ്പുലർ മാരുതി ഒരു ദിവസം 251 കാറുകൾ റോഡിൽ ഇറക്കി

പോപ്പുലർ മാരുതി നെക്സ ഡീലർഷിപ്പിൽ നിന്നും ഒരു ദിവസം 251 കാറുകൾ വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി തൊണ്ടിയാട്, കോഴിക്കോട് ഷോറൂമിൽ ബ്രാഞ്ച് ഹെഡ് നിഷാദ് പി. നെക്സ ഇഗ്നിസ് ഡെൽറ്റ കാറിൻ്റെ താക്കോൽ ഷാജി പോളിനു കൈമാറുന്നു.


കോഴിക്കോട് – പോപ്പുലർ മാരുതി നെക്സ ഡീലർഷിപ്പുകളിൽ നിന്നും 251 കാറുകൾ ഉപഭോക്താക്കൾക്കു കൈമാറിക്കൊണ്ടു മികച്ച നേട്ടം കൈവരിച്ചു.
തൊണ്ടയാട് (കോഴിക്കോട്), പാലാരിവട്ടം (കൊച്ചി), പി.എം. ജി ജഗ്ഷൻ (തിരുവന്തപുരം ), സൗത്ത് പറവൂർ (ആലപ്പുഴ), മരത്താക്കര ( തൃശൂർ), എന്നിവിടങ്ങളിലെ നെക്സ ഷോറൂമുകളിൽ നിന്നുമാണ് മാരുതിയുടെ വിവിധ മോഡൽ കാറുകൾ വിതരണം ചെയ്തത്. ഇതിൽ 101- ഉം ഇഗ്നിസ് കാറുകളായിരുന്നു. ആദ്യമായാണ് ഒരു ഡീലറിൽ നിന്നും ഇത്രയും ഇഗ്നിസ് കാറുകൾ ഒരു ദിവസം വിതരണം ചെയ്യുന്നത്. ഓണത്തോട് അനുബന്ധിച്ചു ഇഗ്നിസ് കാറുകൾക്ക് 76,000 രൂപയുടെ വരെ പ്രത്യേക ഓഫർ ലഭ്യമാണ്. കൂടാതെ പോപ്പുലർ നെക്സ ഷോറൂമുകൾ സന്ദർശിച്ചു ഇഗ്നിസ് ടെസ്റ്റ് ഡ്രൈവ് ചെയ്യുന്നവർക്കു ഉറപ്പായ സമ്മാനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പഴയ വാഹനങ്ങൾ ഏറ്റവും കൂടായ വിലയ്ക്കു ഏക്സ്ചേഞ്ച് ചെയ്യുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് : 8086090 629.