പിരിച്ചുവിടലിനു പിന്നാലെ ശമ്പളം വെട്ടിക്കുറയ്ക്കാനൊരുങ്ങി ഗൂഗിള്‍

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ഈ വര്‍ഷം ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പ്രഖ്യാപിച്ചു.

ശമ്പളത്തിന്റെ 6 ശതമാനത്തോളം വെട്ടിക്കുറയ്ക്കാനാണ് സാധ്യത.

ഗൂഗിളിന്‍റെ മാതൃ കമ്ബനിയായ ആല്‍ഫബെറ്റ് 12,000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുകയാണ്. ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലുകളാണ് കമ്ബനി നേരിടുന്നത്. ഇത് പരിഹരിക്കാന്‍ ശമ്പളം വെട്ടിക്കുറയ്ക്കേണ്ടത് ആവശ്യമാണെന്ന് സുന്ദര്‍ പിച്ചൈ പറഞ്ഞു.

സീനിയര്‍ വൈസ് പ്രസിഡന്‍റ് തലത്തിന് മുകളിലുള്ള എല്ലാ ജീവനക്കാരുടെയും വാര്‍ഷിക ബോണസില്‍ നിന്ന് വലിയ തുക വെട്ടികുറയ്ക്കും. ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സുന്ദര്‍ പിച്ചൈയുടെ ശമ്ബളം എത്രത്തോളം വെട്ടിക്കുറയ്ക്കുമെന്ന് വ്യക്തമല്ല. കമ്ബനിയുടെ വളര്‍ച്ച മന്ദഗതിയിലായതിനാല്‍ നിര്‍ണായക തീരുമാനങ്ങളും നടപടികളും ഉണ്ടാകണം. പുറത്താക്കലുകള്‍ ഇതിന്‍റെ ഭാഗമാണെന്നും സുന്ദര്‍ പിച്ചൈ പറഞ്ഞു.