നെറ്റ്ഫ്ലിക്സ്: : പാസ്‌വേഡ് ഷെയറിംഗ് എല്ലാ ഉപയോക്താക്കള്‍ക്കും ഉടന്‍ അവസാനിക്കും

  • പാസ്‌വേഡ് ഷെയറിംഗ് ഘട്ടം ഘട്ടമായി അവസാനിപ്പിക്കുമെന്ന് ഉപയോക്താക്കള്‍ക്ക് നേരത്തെ തന്നെ നെറ്റ്ഫ്ലിക്സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
  • ഇതിന് പിന്നാലെയാണ് പാസ്‌വേഡ് ഷെയറിംഗ് ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും നിര്‍ത്തലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. ഇതോടെ, ഇന്ത്യ അടക്കമുള്ള വിവിധ രാജ്യങ്ങളിലെ നെറ്റ്ഫ്ലിക്സ് ഉപയോക്താക്കള്‍ പ്ലാറ്റ്ഫോമിലേക്കുള്ള ആക്സിസ് ലഭിക്കാന്‍ പണം അടയ്ക്കേണ്ടി വരും.

വരുമാനവും ഉപയോക്താക്കളുടെ എണ്ണവും വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പരസ്യത്തോട് കൂടിയ പുതിയ സബ്സ്ക്രിപ്ഷന്‍ വിവിധ രാജ്യങ്ങളില്‍ നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ ഉപയോക്താക്കളുടെ എണ്ണം 20 ദശലക്ഷമായി ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കുന്നുണ്ട്.

അതേസമയം, ഇന്ത്യന്‍ ഉപയോക്താക്കളില്‍ നിന്ന് സബ്സ്ക്രിപ്ഷന്‍ തുക എത്ര ഈടാക്കും എന്നതിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കോസ്റ്റാറിക്ക, ചിലി, പെറു തുടങ്ങിയ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ പാസ്‌വേഡ് ഷെയറിംഗ് പരീക്ഷണാടിസ്ഥാനത്തില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളിലെ ഉപയോക്താക്കളില്‍ നിന്ന് 3 യുഎസ് ഡോളറാണ് സബ്സ്ക്രിപ്ഷന്‍ തുകയായി ഈടാക്കുന്നത്.