ഇന്‍ഫിനിക്സ് നോട്ട് 12ഐ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി, വില അറിയാം

ഇന്‍ഫിനിക്സ് നോട്ട് 12ഐ ഹാന്‍ഡ്സെറ്റുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.

ഈ വര്‍ഷം ആദ്യ വാരത്തില്‍ തന്നെ ഈ ഹാന്‍ഡ്സെറ്റുകള്‍ ആഗോള വിപണിയില്‍ പുറത്തിറക്കിയിരുന്നു. ജനുവരി 30 മുതല്‍ ഫ്ലിപ്കാര്‍ട്ട് മുഖാന്തരമാണ് വില്‍പ്പന ആരംഭിക്കുക. ഇവയുടെ പ്രധാന സവിശേഷതകള്‍ എന്തൊക്കെയെന്ന് അറിയാം.

6.7 ഇഞ്ച് ഫുള്‍ എച്ച്‌ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാര്‍ട്ട്ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 1,084 × 2,400 പിക്സല്‍ റെസല്യൂഷന്‍ ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി85 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

50 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, 2 മെഗാപിക്സല്‍ ഡെപ്ത് സെന്‍സര്‍ എന്നിവയാണ് നല്‍കിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെല്‍ഫി ക്യാമറ. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജിലാണ് പുറത്തിറക്കിയിരിക്കുന്നത്. കൂടാതെ, മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച്‌ സ്റ്റോറേജ് 512 ജിബി വരെ വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ഇന്‍ഫിനിക്സ് നോട്ട് 12ഐ സ്മാര്‍ട്ട്ഫോണുകളുടെ ഇന്ത്യന്‍ വിപണി വില 9,999 രൂപയാണ്. ആക്സിസ് ബാങ്ക് മുഖാന്തരം ഇടപാട് നടത്തുന്നവര്‍ക്ക് അഞ്ച് ശതമാനം വരെ ക്യാഷ് ബാക്ക് ഓഫറും ലഭിക്കുന്നതാണ്.