പുതിയ നിറങ്ങളില്‍ യുവാക്കളുടെ ഇഷ്ടവാഹനമായ ജാവ യെസ്ഡി

പുതിയ നിറങ്ങളില്‍ യുവാക്കളുടെ ഇഷ്ടവാഹനമായ ജാവ യെസ്ഡി. ജാവ 42 സ്‌പോര്‍ട്‌സ് സ്‌ട്രൈപ്പ്, യെസ്ഡി റോഡ്സ്റ്റര്‍ എന്നിവയുടെ ഏറ്റവും പുതിയ കളര്‍ വേരിയന്റുകളിലുള്ള ബൈക്കുകളാണ് വിപണിയില്‍ അവതരിപ്പിച്ചത്.
പുതിയ നിറങ്ങളില്‍ അവതരിപ്പിച്ചതോടെ, രണ്ട് ബൈക്കുകളെയും കൂടുതല്‍ ജനപ്രിയമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
ജാവ 42 സ്‌പോര്‍ട്‌സ് സ്‌ട്രൈപ്പിന് കോസ്മിക് കാര്‍ബണ്‍ ഷേഡ് ആണ് നല്‍കിയിട്ടുള്ളത്. ഈ മോഡല്‍ ബൈക്കുകളുടെ എക്‌സ് ഷോറൂം വില 1,95,142 രൂപയാണ്. അതേസമയം, ഗ്ലോസ് ഫിനിഷിലുള്ള ക്രിംസണ്‍ ഡ്യുവല്‍ ടോണാണ് യെസ്ഡി റോഡ്സ്റ്റര്‍ ശ്രേണിക്ക് നല്‍കിയിരിക്കുന്നത്. 2,03,829 രൂപയാണ് ഇവയുടെ എക്‌സ് ഷോറൂം വില. പുതിയ മോഡല്‍ ബൈക്കുകള്‍ പുറത്തിറക്കുന്നതിനോടൊപ്പം, കമ്ബനി ബിസിനസ് വിപുലീകരണം നടത്താന്‍ ലക്ഷ്യമിടുന്നുണ്ട്. നിലവില്‍, ഇന്ത്യയിലുടനീളം 400 വില്പന കേന്ദ്രങ്ങളുണ്ട്.