നത്തിംഗ് ഫോണ്‍ 2 ഉടന്‍ പുറത്തിറങ്ങും; പ്രത്യേകതകള്‍ അറിയാം

നത്തിംഗ് ഫോണ്‍ 2 ഉടന്‍ പുറത്തിറക്കുമെന്ന സൂചനകളാണ് കമ്ബനി നല്‍കുന്നത്. ഇതോടെ, സ്മാര്‍ട്ട്ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെയാണ് നത്തിംഗ് ഫോണ്‍ 2- നെ കാത്തിരിക്കുന്നത്. 2023- ന്റെ അവസാനത്തോടെയാണ് ആഗോള വിപണിയില്‍ നത്തിംഗ് ഫോണ്‍ 2 പുറത്തിറക്കുക.

2022- ലാണ് ഏറെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ നത്തിംഗ് ഫോണ്‍ 1 കമ്ബനി പുറത്തിറക്കിയത്. വിപണിയില്‍ അവതരിപ്പിച്ചത് മുതല്‍ വന്‍ സ്വീകാര്യതയാണ് ഈ ഹാന്‍ഡ്സെറ്റിന് ലഭിച്ചിട്ടുള്ളത്. ഇതിന് തൊട്ടുപിന്നാലെ നത്തിംഗ് ഫോണ്‍ 2 എപ്പോള്‍ പുറത്തിറക്കുമെന്നത് സംബന്ധിച്ചുള്ള നിരവധി അഭ്യൂഹങ്ങള്‍ ടെക് ലോകത്ത് നിലനിന്നിരുന്നു. ആദ്യ ഘട്ടത്തില്‍ കമ്ബനി ഇത്തരം വാര്‍ത്തകള്‍ നിരസിച്ചെങ്കിലും, ഇപ്പോള്‍ ശുഭപ്രതീക്ഷ നല്‍കുന്ന വാര്‍ത്തകളുമായാണ് എത്തിയിരിക്കുന്നത്. നത്തിംഗ് ഫോണ്‍ 1 പുറത്തിറക്കിയിട്ട് മാസങ്ങള്‍ക്കകം ഒരു ദശലക്ഷത്തിലധികം ഹാന്‍ഡ്സെറ്റുകളാണ് വിറ്റഴിക്കാന്‍ സാധിച്ചത്.