മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിന്

കൊച്ചി : മമ്മൂട്ടി-ബി ഉണ്ണി കൃഷ്ണന്‍- ഉദയകൃഷ്ണ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ക്രിസ്റ്റഫറിന്റെ റിലീസ് പ്രഖ്യാപിച്ചു.

ക്രിസ്റ്റഫര്‍ ഫെബ്രുവരി 9ന് തിയറ്ററുകളില്‍ റിലീസ് ചെയ്യും. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയ യു/എ സര്‍ട്ടിഫിക്കേറ്റ് നല്‍കിയത്. രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമാണ് ചിത്രത്തിനുള്ളത്. ബി ഉണ്ണി കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ക്രിസ്റ്റഫറില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്.

കഴിഞ്ഞ മാസം ഇറങ്ങിയ ചിത്രത്തിന്‍റെ ടീസര്‍ പ്രേക്ഷകരില്‍ വലിയ ആകാംക്ഷ ഉയര്‍ത്തിയിട്ടുണ്ട്. ഒരു കേസ് അന്വേഷണവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം എന്നാണ് ടീസറില്‍ നിന്ന് മനസിലാകുന്നത്. ചിത്രത്തില്‍ വിനയ് റായ് ആണ് വില്ലന്‍ കഥാപാത്രമായി എത്തിയിരിക്കുന്നത്. സീതാറാം ത്രിമൂര്‍ത്തി എന്നാണ് വിനയിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് ഇറങ്ങിയ പോസ്റ്ററുകളും എല്ലാം ആരാധകരെ ആവേശത്തിലാക്കിയിരുന്നു.