സ്വര്‍ണവില 45000 വീണ്ടും

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 5620 രൂപയായി. ഇതോടെ പവന് 400 രൂപ കൂടി 44,960 രൂപയായി.ചൊവ്വാഴ്ച്ച ഗ്രാമിന് 240 രൂപ പവന് 44,560 രൂപയായിരുന്നു. തിങ്കളാഴ്ച്ച 44,320 രൂപയായിരുന്നു ഒരു പവന്റെ വില. ഏപ്രില്‍ അഞ്ചിന് സ്വര്‍ണ്ണം റെക്കോര്‍ഡ് വിലയായ 45,000ത്തിലെത്തിയിരുന്നു. അന്താരാഷ്ട്ര സ്വര്‍ണവിലയില്‍ ഉണ്ടായ വര്‍ധനവാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില ഉയരാനുള്ള കാരണം. 40,480 രൂപയായിരുന്നു ജനുവരി ഒന്നിന് ഒരു പവന്റെ വില. കേരളത്തില്‍ ഇപ്പോഴത്തെ വിലയ്ക്ക് ഒരു പവന്റെ ആഭരണം വാങ്ങാന്‍ ഏതാണ്ട് 50,000 രൂപ നല്‍കണം. ഒരു ലക്ഷം രൂപയ്ക്ക് രണ്ട് പവന്റെ സ്വര്‍ണാഭരണമാണ് ലഭിക്കുക. 5 ശതമാനം പണിക്കൂലി നിരക്കിലാവുമ്പോഴാണ് ഈ നിരക്കില്‍ സ്വര്‍ണം ലഭിക്കുക.