ജോഷിയുടെ ആന്റണിയില്‍ കല്യാണിയും നൈലാ ഉഷയും

ജോഷിജോഷിയുടെ ആന്റണിയില്‍ കല്യാണിയും നൈലാ ഉഷയും. ഒപ്പം
ജോജു ജോർജ്, വിജയരാഘവൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരും അഭിനയിക്കും.

കമ്പനി ലോഗോ പ്രകാശനം പ്രമുഖ നിർമ്മാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും ജോബി ജോർജും ചേർന്ന് നിർവ്വഹിച്ചു.
ടൈറ്റിൽ പ്രകാശനം നൈലാ ഉഷയാണ് നിർവഹിച്ചത്. ഏ കെ.സാജനും, ബാദ്ഷയും ചേർന്ന് പോസ്റ്റർ പ്രകാശനവും നടത്തി.
ഐൻസ്റ്റിൻ മീഡിയായുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ബന്ധങ്ങളുടെ കെട്ടുറപ്പും, ഫാമിലി സംഘർഷങ്ങളും കോർത്തിണക്കിയ ഫാമിലി ത്രില്ലറാണ് ഈ ചിത്രം.
ജോജു ജോർജും, കല്യാണി പ്രിയദർശനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ് , വിജയരാഘവൻ, ജിനു ജോസ്.. നൈലാ ഉഷ h തുടങ്ങിയവരും നിരവധി പ്രമുഖ താരങ്ങളും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
രാജേഷ് വർമ്മയുടേതാണ് തിരക്കഥ.
സംഗീതം – ജെയ്ക്ക് ബിജോയ്സ്.
ഛായാഗ്രഹണം – രണദിവെ,
എഡിറ്റിംഗ് – ശ്യാം ശശിധരൻ.
കലാസംവിധാനം – ദിലീപ് നാഥ്.
മേക്കപ്പ് – റോണക്സ് സേവ്യർ,
കോസ്റ്റ്യും – ഡിസൈൻ – പ്രവീൺവർമ്മ
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വർഗീസ് ജോർജ് . കോ- പ്രൊഡ്യൂസേർസ് -ഷിജോ ജോസഫ്. ഗോകുൽവർമ്മ, കൃഷ്ണന രാജ്‌ രാജൻ,
പ്രൊഡക്ഷൻ കൺടോളർ – ദീപക് പരമേശ്വരൻ.
ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – ആർ.ജെ. ഷാൻ.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ. സിബി ജോസ് ചാലിശ്ശേരി.
അപ്പ. പാത്തു, പാപ്പു പ്രൊഡക്ഷൻ ഹൗസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – അനൂപ് ചാക്കോ