മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തിരുവനന്തപുരം വിപണിയില്‍ എത്തി

by

in

തിരുവനന്തപുരം: മുരുഗപ്പ ഗ്രൂപ്പിന്‍റെ ഇലക്ട്രിക് ത്രീ വീലറായ മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ തിരുവനന്തപുരം വിപണിയില്‍ എത്തി. ഇപ്പോള്‍ ടെസ്റ്റ് റൈഡിന് ലഭ്യമാണ്. ആകര്‍ഷകമായ ഡിസൈന്‍, ഒറ്റ ചാര്‍ജില്‍ 197 കി.മീ (സാധാരണ റേഞ്ച് 160 കി.മീ) എന്ന ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫൈഡ് റേഞ്ചും ശക്തമായ മോട്ടോറുമായാണ് ഇത് എത്തുന്നത്.

ഉപഭോക്താക്കള്‍ക്ക് തിരുവനന്തപുരത്തെ എസ്വി ഓട്ടോസില്‍ അല്ലെങ്കില്‍ കമ്പനി വെബ്സൈറ്റിയായ https://www.montraelectric.com/test-drive/ല്‍ ടെസ്റ്റ് റൈഡ് ബുക്ക് ചെയ്യാം.

തിരുവനന്തപുരത്ത് മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ ലഭ്യമാക്കി ക്ലീന്‍ മൊബിലിറ്റിയുടെ ഭാഗമാകുന്നതിന്‍റെ ആവേശത്തിലാണ്. പുതുമകളും ഈ മേഖലയിലെ നിരവധി ആദ്യ ഫീച്ചറുകളും കൊണ്ട് നിറഞ്ഞതാണ് സൂപ്പര്‍ ഓട്ടോ. ഇന്ധനത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി വളരെ കുറച്ച് പണം ചിലവഴിച്ചാല്‍മതി അതുകൊണ്ട് ഉപഭോക്താക്കള്‍ക്ക് ഉയര്‍ന്ന വരുമാനം ലഭിക്കും. കേരളം തങ്ങള്‍ക്ക് ഒരു നിര്‍ണായക വിപണിയാണെന്നും, സംസ്ഥാനം ഇലക്ട്രിക് മൊബിലിറ്റി സജീവമായി പ്രോത്സാഹിപ്പിക്കുകയും അതിനായി ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്നും എംഡി കെ കെ പോള്‍ പറഞ്ഞു.

മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോ ഇന്‍ഡസ്ട്രിയിലെ ഏറ്റവും മികച്ച ടോര്‍ക്കായ 60 എന്‍എം, ഉയര്‍ന്ന വേഗതയായ കിലോമീറ്റര്‍ നല്‍കുന്നു. മള്‍ട്ടി ഡ്രൈവ് മോഡുകളും, പാര്‍ക്ക് അസിസ്റ്റ് മോഡും ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. ഡ്യുവല്‍ ടോണ്‍ സീറ്റിംഗ്, ലഗേജിനുള്ള ബൂട്ട് സ്പേസ് എന്നിവയും ലഭ്യമാക്കിയിരിക്കുന്നു. ഡ്രൈവര്‍മാര്‍ക്ക് അവരുടെ വാഹന സ്ഥിതിവിവരക്കണക്കുകളും മറ്റും ട്രാക്ക് ചെയ്യുന്നതിനായി ടെലിമാറ്റിക്സും മൊബൈല്‍ ആപ്പും ഇതിലുണ്ട്. 3 വര്‍ഷം അല്ലെങ്കില്‍ 1 ലക്ഷം കിലോമീറ്റര്‍ വാറന്‍റി കൂടാതെ, 24 മണിക്കൂറും റോഡ്സൈഡ് അസിസ്റ്റന്‍സ്, 2 വര്‍ഷത്തെ വിപുലീകൃത വാറന്‍റി ഓപ്ഷന്‍, 3 വര്‍ഷത്തെ എഎംസി ഓപ്ഷന്‍ എന്നിവയും നല്‍കുന്നു.

അടിസ്ഥാന വേരിയന്‍റിന് 3.02 ലക്ഷ (എക്സ്-ഷോറൂം വില സബ്സിഡിയ്ക്ക് ശേഷം) രൂപയാണ് പ്രാരംഭ വില. വലിയ ബാറ്ററിയുള്ള ഉയര്‍ന്ന ശ്രേണിയിലുള്ള വേരിയന്‍റിന് 3.45 ലക്ഷം രൂപയാണ് വില.