ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരുക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം

by

in


തിരുവനന്തപുരം: യാത്രക്കാര്‍ക്ക് 70 ദിവസം നീളുന്ന ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഒരുക്കി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. സമ്മര്‍ കാര്‍ണിവല്‍ എന്ന പേരിലുള്ള ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ രണ്ടാം സീസണ്‍ ഞായറാഴ്ച തുടങ്ങും. ജൂലൈ രണ്ടിന് അവസാനിക്കും.
ആഭ്യന്തര, അന്താരാഷ്ട്ര ടെര്‍മിനലുകളിലെ ഷോപ്പുകളില്‍ 50% വരെ കിഴിവ് ഉള്‍പ്പെടെ പ്രത്യേക ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്. ക്യുആര്‍ കോഡ് വഴി ഓണ്‍ലൈന്‍ ഷോപ്പിങ്ങിനും അവസരമുണ്ട്.