മലയാള സിനിമാ വ്യവസായ മേഖല ഇനി ഓസ്‌ട്രേലിയയിലേക്കും

Aswani. A. S


തിരുവനന്തപുരം. മലയാള സിനിമാ വ്യവസായ മേഖല ഓസ്ട്രേലിയലില്‍ തുടക്കം കുറിക്കുന്നു. ലോകചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തെ, പ്രാദേശിക ഭാഷയിലിറങ്ങുന്ന സിനിമ മറ്റൊരു രാജ്യത്തു മുഴുവന്‍ ജോലിയും നിര്‍വഹിച്ചു പുറത്തിറങ്ങുന്നത്.
പൂര്‍ണമായും ഓസ്ട്രേലിയയില്‍ ചിത്രീകരിക്കുകയും ഓസ്ട്രേലിയന്‍ ഫിലിം ചെംബറില്‍ രജിസ്റ്റര്‍ ചെയ്തും ഓസ്ട്രേലിയന്‍ സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടും കൂടി അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ അഞ്ചു മലയാള സിനിമകള്‍ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. സിനിമകളില്‍ മലയാളികളായ സിനിമ പ്രവര്‍ത്തര്‍ കൂടാതെ ഓസ്ട്രെലിയന്‍ താരങ്ങളും മറ്റ് രാജ്യങ്ങളിലെ സിനിമ അഭിനേതാക്കാളും സാങ്കേതിക വിദഗ്ധരും ഉള്‍പെടുന്നതും ഇംഗ്ലീഷ് സബ്‌ടൈറ്റിലോട് കൂടി ഓസ്ട്രേലിയയിലെ വിവിധ വിവിധ തിയറ്ററുകളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നതോടെ ഓസ്ട്രേലിയന്‍ ചലച്ചിത്രമേഖലയില്‍ കേരളത്തിന്റെ പ്രാതിനിധ്യമേറും.


നടനും സംവിധായകനും ഓസ്ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് സജീവവുമായ ജോയ് കെ. മാത്യുവാണ് ഇക്കാര്യം അറിയിച്ചത്. മലയാള സിനിമകള്‍ ഓസ്ട്രേലിയയില്‍ സിനിമ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റാനുള്ള പരിശ്രമങ്ങള്‍ക് തുടക്കമിടുന്നത് ജോയ് കെ. മാത്യു തന്നെയാണ്.
ചിത്രങ്ങള്‍ ഓസ്ട്രേലിയന്‍ തിയറ്റര്‍ കൂടാതെ മറ്റ് വിവിധ രാജ്യങ്ങളിലെ തിയറ്ററുകളിലും ഓടിടി പ്ലാറ്റ്‌ഫോമുകളിലും പ്രദര്‍ശിപ്പിക്കും.