ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലുകളില്‍ കോവളം ലീല റാവിസ് എട്ടാമത്

ലോകത്തെ ഏറ്റവും മികച്ച ആഡംബര ഹോട്ടലുകളില്‍ കോവളം ലീല റാവിസ് എട്ടാമത്. രാജ്യാന്തര ട്രാവല്‍ മാസികയായ ‘ട്രാവല്‍ ആന്റ് ലീഷറാ’ണ് ലോകത്തെ അതിശയകരമായ 20 ആഡംബര ഹോട്ടലുകളിൽ ഒന്നായി പ്രവാസി വ്യവസായി ഡോ. രവി പിള്ളയുടെ ഉടമസ്ഥതയിലുള്ള കോവളം ലീല റാവിസിനെ തിരഞ്ഞെടുത്തത്. പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏകഹോട്ടലും കോവളം ലീല റാവിസാണ്.

കോവളത്തിന്റെ തീരമനോഹാരിത അല്പം പോലും ചോർന്നുപോകാതെ ആസ്വദിക്കാൻ കഴിയും എന്നതാണ് കോവളം ലീലാ റാവിസ് ഹോട്ടലിന്റെ പ്രത്യേകതയായി ട്രാവൽ ആന്റ് ലീഷർ വിലയിരുത്തുന്നത്. ഹോട്ടലിലെ സിമ്മിംഗ് പൂളുകളെ കുറിച്ചും റസ്റ്ററെന്റുകളെ കുറിച്ചും സ്കൈബാറിനെ കുറിച്ചും പ്രത്യേക പരാമർശം നടത്തിയിട്ടുണ്ട്. ലീല റാവിസിൽ കുറഞ്ഞ ചെലവിൽ രാജ്യാന്തര നിലവാരത്തിലുള്ള സുഖസൗകര്യങ്ങൾ ആസ്വദിക്കാം എന്നതും ബഹുമതിക്ക് കാരണമായതായി മാഗസിൻ വ്യക്തമാക്കുന്നു. സുവർണ്ണ ജൂബിലി വർഷത്തിലാണ് കോവളം ലീലാ റാവീസിനെ തേടി ഈ രാജ്യാന്തര ബഹുമതി എത്തുന്നത്