ജെഇഇ മെയിന്‍:ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം


തിരുവനന്തപുരം: ജെഇഇ മെയിന്‍ പരീക്ഷയില്‍ 99 ശതമാനത്തിലേറെ മാര്‍ക്കുമായി ആകാശ് ബൈജൂസ് വിദ്യാര്‍ഥികള്‍ക്ക് മികച്ച വിജയം. തിരുവനന്തപുരം ആകാശിലെ വിദ്യാര്‍ഥികളായ നിഖിലേഷ് ജോഷി (99.99 ശതമാനം), സുകന്ത് ബിശ്വാസ് (99.44), കുസുമ പ്രിയ (99.28), സ്‌നേഹ ആനന്ദ് എന്നിവരാണ് മിന്നും വിജയം കരസ്ഥമാക്കിയത്. ഐഐടി ജെഇഇ പരീക്ഷാ പരിശീലനത്തിനായി ക്ലാസ്‌റൂം പ്രോഗ്രാമുകള്‍ക്കാണ് വിദ്യാര്‍ഥികള്‍ ചേര്‍ന്നത്. ആകാശിലെ മികച്ച പരിശീലനമാണ് തങ്ങളെ ഇത്ര മികച്ചൊരു വിജയത്തിലെത്തിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ തിളങ്ങുന്ന നേട്ടം അവരുടെ സ്ഥിരോത്സാഹത്തിന്റെ പ്രതിഫലനമാണെന്ന് ആകാശ് ബൈജൂസ് സിഇഒ അഭിഷേക് മഹേശ്വരി പറഞ്ഞു. ഐഐടികളിലെയും എന്‍ഐടികളിലെയും എന്‍ജിനിയറിങ് കോളെജുകളിലെയും പ്രവേശനത്തിനായി നടത്തുന്ന മത്സരപരീക്ഷയാണ് ജെഇഇ മെയിനും അഡ്വാന്‍സ്ഡും. ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഐഐടി-ജെഇഇ പരിശീലന ക്ലാസുകള്‍ ആകാശ് ബൈജൂസ് നല്‍കിവരുന്നു. ആകാശിന്റെ ഐട്യൂട്ടര്‍ എന്ന റെക്കോര്‍ഡഡ് വീഡിയൊ ലക്ചറുകള്‍ വിദ്യാര്‍ഥികള്‍ക്ക് ഏറെ സഹായകരമാണ്. മികച്ച ക്ലാസുകള്‍ക്കൊപ്പം നിരവധി മോക്ക് പരീക്ഷകളും നടത്തിയാണ് വിദ്യാര്‍ഥികളെ ആകാശ് പരീക്ഷയ്ക്കായി ഒരുക്കുന്നത്.