വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ ഒന്നിക്കുന്ന താനാരാ പൂർത്തിയായി


റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന താനാരാ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നു.
വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായി നിർമ്മിക്കുന്ന ഈ ചിത്രം പൂർണ്ണമായും ഹ്യൂമർ ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത്.
കൃത്യനിഷ്ടയുള്ള ഒരു കള്ളൻ ഒരു യുവ രാഷ്ടീയ നേതാവിന്റെ വീട്ടിൽ മോഷണത്തിനായി എത്തുന്നതോടെയുണ്ടാകുന്ന സംഭവ വികാസങ്ങളാണ് പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ട്രയാംഗിൾ പ്ലേ എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ജോണറിലൂടെയാണ് അവതരണം.
വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ . അജു വർഗീസ്. ദീപ്തി സതി, ചിന്നു ചാന്ദ്നി, സ്റ്റേ ഹാ ബാബു എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സംവിധായകൻ ജിബു ജേക്കബ്, രാജേഷ് പുന്നശ്ശേരി, പോൾ താടിക്കാരൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.


ഹരിനാരായണൻ , വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ബിജി പാൽ, ശ്രീനാഥ് രാജേന്ദ്രൻ, എന്നിവർ ഈണം പകർന്നിരിക്കുന്നു..
വിഷ്ണു നാരായണനാണ് ഛായാഗ്രാഹകൻ
എഡിറ്റിംഗ് – വി.സാജൻ.
കലാസംവിധാനം. സുജിത് രാഘവ്.-
കോ- പ്രോഡ്യൂസേർസ് കെ.ആർ. ജയകുമാർ.എം.പി. ബിജു .
പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്ര-വീൺ
എടവണ്ണപ്പാറ
പൊഡക്ഷൻ കൺട്രോളർ – ഡിക്സൻ പൊടുത്താസ്.
വാഴൂർ ജോസ്.
ഫോട്ടോ – മോഹൻ സുരഭി.