അമേരിക്കയില്‍ ഒരു ബാങ്ക് കൂടി പൂട്ടുന്നു

അമേരിക്കയിൽ വീണ്ടും ഫെഡ് പലിശ നിരക്കുകൾ വർധിപ്പിച്ചതോടെ ഒരു ബാങ്ക് കൂടി പ്രതിസന്ധിയിലായി. പാക് വെസ്റ്റ് ബാങ്ക് കോർപ്പാ (Pacific West Bank)ണ് ഈ പ്രാവിശ്യം പ്രശ്നത്തിൽ പെട്ടിരിക്കുന്നത്. ഈ ബാങ്കിന്റെ ഓഹരി മൂല്യം പകുതിയോളം കുറഞ്ഞിരിക്കുകയാണ്. ബാങ്ക് തകർച്ചകൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ വൻകിട സ്വകാര്യ ബാങ്കുകളോട് പ്രശ്നത്തിലായ ബാങ്കുകളെ ഏറ്റെടുക്കാൻ പ്രോത്സാഹിപ്പിച്ചിട്ടും ബാങ്ക് തകർച്ച തുടരുകയാണ്. തകർന്ന ഫസ്റ്റ് റിപ്പബ്ലിക്ക് ബാങ്കിനെ ജെ പി മോർഗൻ ഏറ്റെടുത്തതോടെ ഇനി ബാങ്കിങ് പ്രതിസന്ധി ഉണ്ടാകില്ലെന്ന തോന്നലുണ്ടായിരുന്നു. എന്നിട്ടും വീണ്ടും ഒരു റീജിയണൽ ബാങ്ക് കൂടി തകർന്നത് അമേരിക്കൻ ബാങ്കിങ് വ്യവസ്ഥയിലെ വിശ്വാസം കുറച്ചിരിക്കുകയാണ്.