15 മത് ഐ.ഡി.എസ്.എഫ്.എഫ്.കെ: എൻട്രികൾ ക്ഷണിച്ചു

കേരള സർക്കാരിന്റെ സാംസ്‌കാരിക കാര്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 15 മത് ഡോക്യൂമെന്ററി ഹ്രസ്വ ചലച്ചിത്ര മേളയിലേക്കുള്ള എൻട്രികൾ ക്ഷണിച്ചു. 2023 മെയ് 05 മുതൽ ജൂൺ 10 വരെ www.idsffk.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി എൻട്രികൾ സമർപ്പിക്കാം. 2023 ആഗസ്റ്റ് 04 മുതൽ 09 വരെ തിരുവനന്തപുരത്താണ് മേള നടക്കുക.

മത്സരവിഭാഗത്തിൽ ലോങ്ങ് ഡോക്യൂമെന്ററി (40 മിനിറ്റും അതിൽ കൂടുതലും) ഷോർട്ട് ഡോക്യൂമെന്ററി (40 മിനിറ്റിൽ താഴെ),  ഷോർട്ട് ഫിക്ഷൻ (60 മിനിറ്റും അതിൽ താഴെയും), അനിമേഷൻ ഫിലിംസ്, ക്യാമ്പസ് ഫിലിംസ് എന്നിവ, മലയാളം മത്സരേതര വിഭാഗം എന്നീ വിഭാഗങ്ങളിലാണ് എൻട്രികൾ ക്ഷണിച്ചിട്ടുള്ളത്. 2022 മെയ് 01 മുതൽ 2023 ഏപ്രിൽ 30 വരെയുള്ള കാലയളവിൽ പൂർത്തീകരിച്ച ചിത്രങ്ങളാണ് സമർപ്പിക്കേണ്ടത്.

ഓണലൈൻ സ്ക്രീനറുകൾ മാത്രമായിരിക്കും എൻട്രിയായി സ്വീകരിക്കുക. മത്സരവിഭാഗങ്ങളിലേക്കുള്ള എൻട്രികൾക്കുള്ള അപേക്ഷാ ഫീസ് അപേക്ഷ സമർപ്പിച്ചതിന് ശേഷം ലഭിക്കുന്ന ഇമെയിലിലെ ലിങ്ക് മുഖാന്തിരം അടയ്ക്കാവുന്നതാണ്.