മമ്മൂട്ടി-ഡിനോഡെന്നിസ് ടീം; ബസൂക്ക ആരംഭിച്ചു


………………………………..
മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസൂക്ക എന്ന ചിത്രത്തിൻ്റെ ചിത്രീകരണം മെയ് പത്തിന് കൊച്ചിയിൽ ആരംഭിച്ചു.
വെല്ലിംഗ്‌ ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം.
ലളിതമായ ചടങ്ങിൽ പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയായിരുന്നു ആരംഭം കുറിച്ചത്.. കലൂർ ഡെന്നിസിൻ്റെ മകനാണ് ഡിനോഡെന്നിസ് .
ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പും നൽകി.
നേരത്തേ ബി.ഉണ്ണികൃഷ്ണൻ, ജിനു .വി .എബ്രഹാം, മ്പോൾ വിൻ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി.വ്യാസൻ ,
സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ,, ഡിനോഡെന്നിസ് ,നിമേഷ് രവി, എന്നിവർ ചേർന്ന് ഭരദീപം തെളിയിച്ചു.
ഗയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രം.
മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം ഭvണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ,സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ ബ്രിഗ് ബി ഫെയിം) ജഗദീഷ് ഡീൻ സെന്നിസ് ,, ദിവ്യാ പിള്ള, ഐ ശ്യര്യാ മേനോൻ എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം – മിഥുൻ മുകുന്ദൻ ‘
ഛായാഗ്രഹണം – നിമേഷ് രവി.
എഡിറ്റിംഗ്‌ -നിഷാദ് യൂസഫ്.
കലാസംവിധാനം -അനിസ് നാടോടി.
മേക്കപ്പ് – ജിതേഷ് പൊയ്യ –
കോസ്റ്റും – ഡിസൈൻ -സ മീരാസനീഷ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുജിത് സുരേഷ് –
പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് – ഷെറിൻ സ്റ്റാൻലി, രാജീവ് പെരുമ്പാവൂർ ,
പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു.ജെ.
തീയേറ്റർ ഓഫ് ഡ്രീം സിൻ്റെ ബാനറിൽ ജിനു.വി.ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കൊച്ചി, കോയമ്പത്തൂർ, ബാംഗ്‌ളൂർ,
എന്നിവിടങ്ങളിലായി പൂർത്തിയാകും.