ബാങ്കില്‍ പോകേണ്ട; 10000 രൂപ വരെ ഇനി റേഷന്‍ കടകളില്‍ നിന്ന് കിട്ടും


തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇനി മുതല്‍ സ്മാര്‍ട്ട് ആകുന്നു. റേഷന്‍ കടകള്‍ വഴി കൂടുതല്‍ ഉത്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുന്ന കെ സ്റ്റോര്‍ പദ്ധതി ഞായറാഴ്ച യാത്ഥാര്‍ഥ്യമാകും. മില്‍മ,ശബരി, ഉത്പന്നങ്ങള്‍ വാങ്ങാനും ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും കെ സ്റ്റോറുകള്‍ വഴി സാധിക്കും. മില്‍മയുടെയും ശബരിയുടെയും ഉത്പന്നങ്ങളും ഡിജിറ്റല്‍ ഇടപാടുകളും ഇനി കേ സ്റ്റോറുകള്‍ വഴി ലഭ്യമാകും. 10,000 രൂപയില്‍ താഴെയുള്ള ബാങ്കിങ് ഇടപാടുകള്‍, എടിഎം സേവനം എന്നിവയും റേഷന്‍ കടയിലുണ്ടാകും. കെ സ്റ്റോറുകളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 14ന് തൃശൂരില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും.
ആദ്യ ഘട്ടത്തില്‍ 108 റേഷന്‍ കടകളാണ് ഈ രീതിയില്‍ നവീകരിക്കുന്നത്. ഒരു വര്‍ഷത്തിനുള്ളില്‍ ആയിരം റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കലാണ് ലക്ഷ്യം. കാര്‍ഷിക, വ്യാവസായിക ഉത്പന്നങ്ങള്‍ കൂടി വൈകാതെ കെ സ്റ്റോറുകള്‍ വഴി വാങ്ങാം. സപ്ലൈകോ, പൊതുവിപണികളിലെ വില തന്നെയാകും ഈടാക്കുക. റേഷന്‍ വ്യാപാരികളുടെ വരുമാനവും വര്‍ധിക്കും.