നവീകരിച്ച ജോസ്‌കോ ഷോറൂം ഉദ്ഘാടനം നാളെ


തിരുവനന്തപുരം: നവീകരിച്ച കിഴക്കേക്കോട്ട ഷോറൂം നാളെ രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും.
നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന മൂന്നു കോളജ് വിദ്യാര്‍ഥിനികളാണ് ഹോള്‍സെയില്‍ വിലയില്‍ റീട്ടെയില്‍ ഷോറൂം എക്‌സിക്യൂട്ടീവ് ഡിസൈനര്‍ സെന്റര്‍, ഡയമണ്ട് & അണ്‍കട്ട് ഡയമണ്ട് ഗ്യാലറികളുടെ ഉദ്ഘാടകരാകുക. രണ്ടു പവന്‍ വീതമുള്ള സ്വര്‍ണ്ണനാണയമാണ് ഉദ്ഘാടകരെ കാത്തിരിക്കുന്നത്. കൂടാതെ ഭാഗ്യശാലികളായ 10 കോേളജ് വിദ്യാര്‍ഥിനികള്‍ക്ക് പ്രോത്‌സാഹന സമ്മാനമായി നാലു ഗ്രാം വീതമുള്ള സ്വര്‍ണ്ണനാണയവും ലഭിക്കും.
17000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയില്‍ ഇരു നിലകളിലായാണ് ഹോള്‍സെയില്‍ വിലയില്‍ റീട്ടെയില്‍ ഷോറൂം, എക്‌സിക്യൂട്ട’ീവ് ഡിസൈനര്‍ സെന്റര്‍, ഡയമണ്ട് & അണ്‍കട്ട് ഡയമണ്ട് ഗ്യാലറികള്‍ ഒരുക്കിയിരിക്കുന്നത്. ലോകോത്തര നിലവാരമുള്ള ആഭരണങ്ങള്‍ മാറ്റ് കുറയാതെ ഏത് ബജറ്റിനും അനുയോജ്യമായ പുതിയ 916 ക്യാരറ്റ് സ്വര്‍ണ്ണാഭരണങ്ങളുടെ എല്ലാ ഡിസൈനുകളും ഒരു കുടക്കീഴില്‍ ലഭ്യമാകുമെന്നതാണ് പുതിയ ഷോറൂമിന്റെ പ്രത്യേകതയെന്ന് ജോസ്‌കോ ഗ്രൂപ്പ് എം ഡ ിയും സി ഇ ഒ യുമായ ടോണി ജോസ് അറിയിച്ചു.