തിരുവനന്തപുരം ലുലു മാളില്‍ എക്‌സ്‌ക്ലൂസീവ് സ്റ്റോര്‍ ആരംഭിച്ച് ടി, ദ ബ്രാന്റ്

ജിയാക്ക ആന്‍ഡ് അബിറ്റോ സാര്‍ട്ടോറിയാലിന്റെ മെന്‍സ് പ്രീമിയം ഫാഷന്‍ ബ്രാന്റായ ടി ദ ബ്രാന്റിന്റെ ലുലുമാളിലെ ആദ്യത്തെ എക്‌സ്‌ക്ലൂസീവ് സ്റ്റോറാണിത്.

തിരുവനന്തപുരം, 20th മെയ്‌, 2023: കേരളം ആസ്ഥാനമായ പ്രമുഖ ഇന്ത്യന്‍ ടെക്‌സ്‌ടൈല്‍ സ്റ്റാര്‍ട്ടപ്പ് ജിയാക്ക ആന്‍ഡ് അബിറ്റോ സാര്‍ട്ടോറിയാലുടെ ( ജി ആൻഡ് എ) (Giacca & Abito Sartoriale) കീഴിലുള്ള മുൻനിര ബ്രാൻഡ് ആയ ടി ദ ബ്രാന്റ് തിരുവനന്തപുരം ലുലു മാളില്‍ അവരുടെ ആദ്യത്തെ എക്സ്‌ക്ലൂസീവ് സ്റ്റോര്‍ തുറന്നു. പ്രീമിയം ഷോപ്പിംഗ് അനുഭവം നല്‍കുന്നതിനായി രൂപകല്‍പന ചെയ്തിരിക്കുന്ന ഈ ബ്രാന്‍ഡ് ബിസിനസ് റ്റു ബിസിനസ് സംരംഭത്തിലൂടെ ഇന്ത്യയൊട്ടാകെ പേരെടുത്ത ശേഷമാണ് അവരുടെ ആദ്യ എക്സ്‌ക്ലൂസീവ് സ്റ്റോര്‍ സംസ്ഥാനത്ത് തുറന്നത്.

വര്‍ക്ക് വെയര്‍, കാഷ്വല്‍സ്, ഒക്കേഷന്‍ വെയര്‍ തുടങ്ങിയ ഡിസൈനുകളിലുള്ള വസ്ത്രങ്ങള്‍ സ്റ്റോറില്‍ ലഭിക്കും. കൂടാതെ വസ്ത്രങ്ങള്‍ക്കൊപ്പം ആക്‌സസറീസും സ്റ്റോറില്‍ വാങ്ങാനാകും. തുടക്കത്തില്‍ മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്ലെറ്റുകളിലൂടെയായിരുന്നു ജി ആന്റ് എ അതിന്റെ റീട്ടെയില്‍ യാത്ര ആരംഭിച്ചത്.

ആഗോള തലത്തില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഉപഭോകൃത് കേന്ദ്രീകൃത മെന്‍സ് ലൈഫ് സ്‌റ്റൈല്‍ കമ്പനിയായി മാറുന്നതിനുള്ള പാതയിലാണ് തങ്ങളെന്ന് ജിയാക്ക ആന്‍ഡ് അബിറ്റോ സാര്‍ട്ടോറിയാല്‍ ഫാഷന്‍ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനും സിഇഒയുമായ ശ്രീജിത്ത് ശ്രീകുമാര്‍ പറഞ്ഞു. ജനങ്ങളിലും ഉല്‍പ്പന്നങ്ങളിലും വളരെ വലിയ വിശ്വസമുണ്ട്. അവരില്ലാതെ ബ്രാന്റിന്റെ ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാനാകില്ലെന്നും, ഗുണമേന്മയില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെ ആഡംബര ഫാഷന്‍, സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന തലത്തിലേക്ക് മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഫാഷന്‍ അനുഭവം ഉറപ്പാക്കാന്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും ശ്രീജിത്ത് ശ്രീകുമാര്‍ വ്യക്തമാക്കി.

പ്രീമിയം വസ്ത്ര ഷോപ്പിംഗ് അനുഭവം ജനാധിപത്യവല്‍ക്കരിക്കുക എന്നതിനാണ് ടി ദി ബ്രാന്റ് മുന്‍ഗണന നല്‍കുന്നത്. ബജറ്റ് പരിമിതികള്‍ക്ക് അതീതമായി ഉയര്‍ന്ന നിലവാരമുള്ള ഫാഷന്‍ എല്ലാവര്‍ക്കും ലഭ്യമാകണമെന്നാണ് ബ്രാന്‍ഡ് വിശ്വസിക്കുന്നത്. ഷോപ്പിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിന് സ്റ്റോറില്‍ പരിചയസമ്പന്നരായ സ്‌റ്റൈലിംഗ് വിദഗ്ധരുടെ സേവനും ലഭ്യമാക്കിയിട്ടുണ്ട്.

ജി ആന്റ് എ യ്ക്ക് ‘ടീ ആന്‍ഡ് ടെയ്ലറിംഗ്’ എന്ന പേരില്‍ ഇ-കൊമേഴ്സ് പോര്‍ട്ടലുമുണ്ട്. ഓഫ്ലൈന്‍ റീട്ടെയിലിനൊപ്പം തന്നെ പരിധികളില്ലാതെ ഓണ്‍ലൈന്‍ ഷോപ്പിംഗ് അനുഭവവും ഉപഭോക്താക്കളില്‍ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണിത്. കോഴിക്കോട്ടും കൊച്ചിയിലും ഉള്‍പ്പെടെ സ്റ്റോറുകള്‍ തുറന്ന് രാജ്യത്തുടനീളം ഓഫ്ലൈന്‍ സാന്നിധ്യം വ്യാപിപ്പിക്കാനും ജി ആന്‍ഡ് എ പദ്ധതിയിടുന്നുണ്ട്. മെന്‍സ് ലൈഫ് സ്‌റ്റൈല്‍ സ്റ്റോറിനൊപ്പം പ്രീമിയം ചായ കുടിക്കുന്ന അനുഭവും കൂടി സമ്മാനിക്കുന്ന ടീ ബാറും സമന്വയിപ്പിച്ചുള്ള ഷോറൂം സംസ്ഥാനത്ത് ഒരുങ്ങുകയാണ്.