മദ്യ ഉപഭോഗം കൂടുതലുള്ള 7 രാജ്യങ്ങള്‍ അറിയാം

  1. ചെക്ക് റിപ്പബ്ലിക്ക്
    ലോകത്തില്‍ ഏറ്റവും കൂടുതല്‍ മദ്യം ഉപയോഗിക്കുന്നവര്‍ ചെക്ക് റിപ്പബ്ലിക്കുകാരാണ്. ചെക്ക് പൗരനായ ഒരാള്‍ 14.26 ലിറ്റര്‍ മദ്യം വര്‍ഷം കുടിച്ചുതീര്‍ക്കുമെന്നാണ് കണക്ക്. രാജ്യത്തെ മൊത്തം മദ്യഉപഭോഗത്തെ ജനസംഖ്യ കൊണ്ടു ഭാഗിക്കുന്ന കണക്കാണിത്. രാജ്യത്തെ മുഴുവന്‍ പേരും മദ്യപിക്കുന്നുണ്ടാവില്ല.

2. ലാറ്റ്വിയ
ബീച്ചുകളും വനങ്ങളും ടൂറിസമാക്കിയ ലാറ്റ്വിയക്കാര്‍ക്ക് മദ്യം ഒഴിച്ചുകൂടാനാകില്ല. ഓരോ ലാറ്റ്വിയക്കാരനും വര്‍ഷം 13. 19 ലിറ്റര്‍ മദ്യം അകത്താക്കുന്നു. റഷ്യയുടെ അതിര്‍ത്തിരാജ്യമായ ലാറ്റ്വിയക്കാര്‍ക്ക് യൂറോപ്പിന്റെ സംസ്‌കാരമാണുള്ളത്.

3. മോല്‍ദാവ
12.85 ലിറ്റര്‍ മദ്യമാണ് മോല്‍ദാവക്കാര്‍ കുടിച്ചു തീര്‍ക്കുന്നത്. യൂറോപ്പിലെ ഈ ചെറുരാജ്യ വൈനിന്റെ നാടായാണ് അറിയപ്പെടുന്നത്.

4. ജര്‍മനി
12.79 ലിറ്റര്‍ മദ്യമാണ് ജര്‍മനിക്കാര്‍ വര്‍ഷം കുടിക്കുന്നത്.
നദികളാലും വനങ്ങളാലും സമൃദ്ധമായ ജര്‍മനിക്ക് ബീയറും ഒഴിവാക്കാനാവില്ല. പാര്‍ട്ടികളില്‍ മദ്യം ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്.

5. ലിത്വാനിയ
ലിത്വാനിയക്കാര്‍ വര്‍ഷം കുടിക്കുന്നത് 12.78 ലിറ്റര്‍ മദ്യമാണ്. സാധാരണ ബിയര്‍ കുടിക്കാനാണ് ലിത്വാനിയക്കാര്‍ക്ക് ഏറെ ഇഷ്ടം. ലിത്വാനിയയും യൂറോപ്പിലെ ചെറിയ രാജ്യമാണ്. 30 ശതമാനം പേരും ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യമാണിത്.

6. അയര്‍ലന്‍ഡ്
അയര്‍ലന്‍ഡ് എന്ന യൂറോപ്പിലെ ചെറുദ്വീപില്‍ മദ്യം ജീവിതത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ ഇവിടുള്ളവരാണ് ലോകത്തില്‍ മദ്യഉപഭോഗത്തില്‍ ആറാംസ്ഥാനം. 12.75 ലിറ്റര്‍ മദ്യമാണ് വര്‍ഷം ഇവര്‍ അകത്താക്കുന്നത്.

7. സ്‌പെയിന്‍
വൈന്‍ ഉല്പാദനത്തിനും കയറ്റുമതിയിലും മുന്‍പന്തിയിലുള്ള സ്‌പെയിനാണ് മദ്യഉപഭോഗത്തില്‍ ഏഴാം സ്ഥാനം. 12. 67 ലിറ്റര്‍ ആല്‍ക്കഹോള്‍ ഓരോ സ്‌പെയിന്‍കാരനും അകത്താക്കുന്നുവെന്നാണ് കണക്ക്.