അബന്‍സ് ഹോള്‍ഡിങ്‌സിന് 70.3 കോടി രൂപ അറ്റാദായം

കൊച്ചി. മുന്‍നിര സാമ്പത്തിക സേവന കമ്പനിയായ അബന്‍സ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് 2022-23 സാമ്പത്തിക വര്‍ഷം 70.3 കോടി രൂപ അറ്റാദായം നേടി. 14 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ വര്‍ഷം ഇത് 61.8 കോടി രൂപയായിരുന്നു. പ്രവര്‍ത്തന ലാഭം 15 ശതമാനം വളര്‍ച്ചയോടെ 76 കോടി രൂപയിലെത്തി. അറ്റ നിഷ്‌ക്രിയ ആസ്തി തീരെയില്ലാത്ത കമ്പനി കരുത്തുറ്റ സാമ്പത്തിക നിലയിലാണ്. പുതിയ വളര്‍ച്ചയുടെ ചുവട് പിടിച്ച് ബിസിനസ് വൈവിധ്യവല്‍ക്കരിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള തലത്തില്‍ പ്രവര്‍ത്തനം വിപൂലീകരത്തിലൂടെ വാര്‍ഷികാടിസ്ഥാനത്തില്‍ 83 ശതമാനം ഏജന്‍സി വരുമാന വളര്‍ച്ച കൈവരിക്കാനും കമ്പനിക്കു കഴിഞ്ഞു.