950 കോടി രൂപ കേരളത്തിലെ സാധാരണക്കാരിലേക്ക്


ക്ഷേമപെന്‍ഷന്‍ എട്ടുമുതല്‍

തിരുവനന്തപുരം. ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടു മുതല്‍ വിതരണം ചെയ്യും. സംസ്ഥാനത്തെ 64 ലക്ഷം ആളുകള്‍ക്ക് ക്ഷേമ പെന്‍ഷന്‍ നല്‍കാനായി 950 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ഏപ്രിലില്‍ ജനുവരി, ഫെബ്രുവരി മാസത്തെ ക്ഷേമപെന്‍ഷന്‍ നല്‍കിയിരുന്നു. ഇപ്പോള്‍ മാര്‍ച്ചിലെയാണ് നല്‍കുന്നത്. ഏപ്രില്‍,മെയ് മാസത്തെ പെന്‍ഷന്‍ ഇനി നല്‍കാനുണ്ട്.