സാംസങ് ഗാലക്‌സി എഫ് 54 5ജി 29,999 രൂപ മുതല്‍

സാംസങ് ഗാലക്‌സി എഫ് 54 5ജി 29,999 രൂപ മുതല്‍ ലഭിക്കും. 6000 എം.എ.എച്ച് ബാറ്ററിയാണ് ഒരു പ്രത്യേകത. മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാം. പുതിയത് എന്തും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുടുതല്‍ സവിശേഷതകള്‍ ഉള്ള Gen Z സ്മാര്‍ട്ട് ഫോണുകള്‍ ഇഷ്ടപ്പെടും.

വ്‌ളോഗിൽ മൂല്യവത്തായ യാത്രാദൃശ്യങ്ങളോ, ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ട്രെന്‍ഡുകളോ പകര്‍ത്തുന്നയാളാണ് നിങ്ങളെങ്കില്‍ മനോഹരമായ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ നിശ്ചയമായും ആഗ്രഹിക്കും. സാംസങിന്റെ ഏറ്റവും പുതിയ വാഗ്ദാനമായ Galaxy F54 5Gയില്‍ വിസ്മയിപ്പിക്കുന്ന ലെന്‍സുകള്‍ സഹിതമുള്ള അത്യാധുനിക സവിശേഷതകളുമായി ക്യാമറയും ഉണ്ട്. സൃഷ്ടിയുടെയും, സമയത്തിന്റെയും അതിര്‍ത്തികള്‍ ഭേദിക്കാനാണ് എല്ലാ Gen Z ഉം രൂപകല്‍പന ചെയ്തിരിക്കുന്നത്. വലിയ ഹിറ്റായിമാറിയിരിക്കുന്ന സാംസങ് സ്മാര്‍ട്ട് ഫോണിലൂടെ ഹൈ ഡെഫിനിഷന്‍ ക്യാമറ വഴി രാത്രിയിലും തെളിഞ്ഞ ഫോട്ടോയെടുക്കാന്‍ കഴിയും.

പുതുമയും, പൂര്‍ണതയും കൊണ്ടുവരാനുള്ള പ്രത്യേക താല്‍പര്യമാണ് സാംസങിന്റെ ഗാലക്‌സി സ്മാര്‍ട്ട് ഫോണുകള്‍ക്ക് പിന്നില്‍. എഫ് സീരീസിലുള്ള ഈ ഫോണുകളും വിഭിന്നമല്ല. പുതിയത് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ പുതിയതും, കുടുതല്‍ സവിശേഷകള്‍ ഉള്ളതുമായ Gen Z സ്മാര്‍ട്ട് ഫോണുകള്‍ ഇഷ്ടപ്പെടും