ചാള്‍സ് എന്റര്‍പ്രൈസിസ് പ്രൈമില്‍ ജൂണ്‍ 16ന്


തിരുവനന്തപുരം. സുഭാഷ് ലളിത സുബ്രഹ്മണ്യം രചനയും സംവിധാനവും നിര്‍വ്വഹിച്ച് ജോയ് മൂവി പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ച ചാള്‍സ് എന്റര്‍പ്രൈസിസ് ഈ മാസം 16ന് പ്രൈമില്‍ റിലീസ് ചെയ്യും. ഉര്‍വ്വശിയും ബാലു വര്‍ഗീസും പ്രധാന വേഷങ്ങളില്‍ എത്തുന്നു, ഗുരു സോമസുന്ദര്‍, കലൈയരശന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ജൂണ്‍ 16ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240 രാജ്യങ്ങളിലും പ്രദേശങ്ങളിലും ചിത്രം പ്രത്യേകമായി സ്ട്രീം ചെയ്യും.
ഗണപതി ഭക്തയായ ഗോമതി എന്ന കഥാപാത്രത്തെയാണ് ഉര്‍വ്വശി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. നിശാന്ധത ബാധിച്ച മകന്‍ രവിയായി ബാലു വര്‍ഗീസ് അഭിനയിക്കുന്നു. കുടുംബത്തിന് വിലപ്പെട്ട ഒരു പൂര്‍വ്വിക നിധിയുണ്ട്, ഗണപതിയുടെ പവിത്രമായ വിഗ്രഹം. രവി പ്രലോഭനത്തിന് വഴങ്ങുകയും വിഗ്രഹം മോഷ്ടിച്ച് വില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അനന്തരഫലങ്ങളെ ചുറ്റിപ്പറ്റിയാണ് കഥാതന്തു.