ലുലു ഫുഡ് എക്സ്പോയുടെ രണ്ടാം സീസണ് തിരുവനന്തപുരം ലുലു മാളില്‍ തുടക്കമായി

by

in

തിരുവനന്തപുരം : ലുലു ഫുഡ് എക്സ്പോയുടെ രണ്ടാം സീസണ് തിരുവനന്തപുരം ലുലു മാളില്‍ തുടക്കമായി. മാളിലെ ഗ്രാന്‍ഡ് എട്രിയത്തില്‍ നടന്ന ചടങ്ങില്‍ നടി ഹണി റോസ് കേക്ക് മുറിച്ച് എക്സ്പോ ഉദ്ഘാടനം ചെയ്തു. മാളിലൊരുക്കിയ ഫുഡ് സാംപ്ലിങ് കൗണ്ടറുകളിലും, ഫുഡ് എക്സ്പോ പവലിയനിലും ഹണി റോസ് എത്തി.

ലോകരാജ്യങ്ങളിലെ രുചിവൈവിധ്യങ്ങള്‍ക്കൊപ്പം, ഭക്ഷണവിഭവങ്ങൾ രുചിയറിഞ്ഞ് വാങ്ങാന്‍ അവസരമൊരുക്കുന്ന ഫുഡ് സാംപ്ലിങ്ങും, ലൈവ് ഫുഡ് സ്റ്റേഷനുകളുമാണ് ഇത്തവണത്തെ ലുലു ഫുഡ് എക്സ്പോയുടെ പ്രത്യേകതകള്‍. ഫുഡ് എക്സ്പോയുടെ ഭാഗമായി പൊതുജനങ്ങള്‍ക്ക് വേണ്ടി സംഘടിപ്പിച്ച പാചക മത്സരങ്ങളില്‍ നിരവധി പേര്‍ പങ്കെടുത്തു. 25ന് ഫുഡ് എക്സ്പോ സമാപിയ്ക്കും.

ലുലു സിഗ്നേച്ചര്‍ ക്ലബ് ലോഗോ ലോഞ്ച് നടന്നു

ലുലു ലോയല്‍റ്റി പദ്ധതിയായ ലുലു ഹാപ്പിനസ് ഉപഭോക്താക്കള്‍ക്കായി ഒരുക്കുന്ന ലുലു സിഗ്നേച്ചര്‍ ക്ലബ് പദ്ധതിയുടെ ലോഗോ ലോഞ്ചും ഹണി റോസ് നിര്‍വ്വഹിച്ചു. പദ്ധതി വൈകാതെ മാളില്‍ ആരംഭിയ്ക്കും. സിഗ്നേച്ചര്‍ ക്ലബിലെ വിവിധ സ്കീമുകളില്‍ അംഗങ്ങളാകുന്നവര്‍ക്ക് മാളിൽ ഷോപ്പിംഗിലടക്കം നിരവധി ഓഫറുകളും ഇളവുകളുമാണ് ലഭിയ്ക്കുക