നത്തിങ് ഫോൺ 2 ഇന്ത്യയിൽ; വില അറിയാം

നവീകരിച്ച ഡിസൈനും ഹാർഡ്‍വെയറുമായി നത്തിങ് ഫോൺ 2 ഇന്ത്യയിൽ അവതരിപ്പിച്ചു. 8 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള ബേസിക് മോഡലിന് 44,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 49,999 രൂപയും 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 54,999 രൂപയുമാകും.

ആൻഡ്രോയ്ഡ് 13 അടിസ്ഥാനമായുള്ള നത്തിങ് ഒഎസ് 2.0ൽ പ്രവർത്തിക്കുന്ന ഫോണിൽ 6.7 ഇഞ്ച് 120ഹെട്സ് ഡിസ്‌പ്ലേയുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൻ പ്രോസസർ, ഡ്യുവൽ 50എംപി സെൻസറുകളുള്ള റിയർ ക്യാമറ, 32എംപി സെൽഫി ക്യാമറ എന്നിവയും ഫോണിന്റെ മികവുകളാണ്. ഫ്ലിപ്കാർട്ടിൽ നിന്നു വാങ്ങാം. 49999 രൂപ മുതല്‍ 59999 രൂപ വരെയാണ് വ്യത്യസ്ത മോഡലിന് ഇന്ത്യയില്‍ ചെലവാകുന്നത്.