മിർച്ചിയിൽഅഞ്ചു ദിവസം കളറോണം പരിപാടികൾ

തിരുവനന്തപുരം: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലെ റേഡിയോ ശ്രോതാക്കൾക്കായി “കളറോണം” എന്ന പേരിൽ മിർച്ചി റേഡിയോ ഓണം പരിപാടികൾക്ക് തുടക്കം കുറിക്കുന്നു.
. അഞ്ച് ദിവസത്തേക്ക്, പ്രശസ്ത മലയാളി ഗായകരും അഭിനേതാക്കളും ഷെഫുകളും മിർച്ചി സ്റ്റുഡിയോകളിൽ മിർച്ചി സ്റ്റാർജെകളായി എത്തുന്നു
ഹിഷാം അബ്ദുൾ വഹാബ്, ഷെഫ് പിള്ള, ഹൈബി ഈഡൻ എം പി, ഗോകുൽ സുരേഷ്, സ്റ്റെഫി സേവിയർ എന്നിവരാണ് സ്റ്റാർജേകളായി എത്തുന്നത്.
സ്റ്റാർജെകൾ മിർച്ചിയുടെ മോർണിംഗ് ഷോകളുടെ ആർജെമാരായി മാറും.
സ്‌റ്റൈലിഷ് വസ്ത്രങ്ങളും സിനിമാ ടിക്കറ്റുകളും ഉൾപ്പെടെയുള്ള ഓൺ-എയർ സമ്മാനങ്ങളുമുണ്ട്
ശ്രോതാക്കൾക്ക്.
“ഓണമായി” എന്ന പേരിൽ ഒരു ഗാനവും മിർച്ചി പുറത്തിറക്കും.
മിർച്ചിയുടെ ഓണാഘോഷത്തിന്റെ ഭാഗമാകാനും, മിർച്ചി 104-ലേക്ക് ട്യൂൺ ചെയ്യുക, എക്‌സ്‌ക്ലൂസീവ് അപ്ഡേറ്റുകൾക്ക് മിർച്ചി മലയാളം ഇൻസ്റ്റാഗ്രാം പേജ് ഫോളൊ ചെയ്യുക .
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ എഫ്എം റേഡിയോ ബ്രാൻഡാണ് മിർച്ചി .
മിർച്ചി ഇപ്പോൾ യുഎസ്എ (ഡാളസ്, ന്യൂജേഴ്‌സി & ദി ബേ ഏരിയ, കാലിഫോർണിയ), യുഎഇ, ഖത്തർ, ബഹ്‌റൈൻ എന്നിവിടങ്ങളിൽ റേഡിയോ, ഡിജിറ്റൽ ബ്രാൻഡായി പ്രവർത്തിക്കുന്നുണ്ട്