കണ്ണൂര്‍ സ്‌ക്വാഡില്‍ മമ്മൂട്ടി

നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ മമ്മൂട്ടി എത്തുകയാണ്. ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന സിനിമയെ കുറിച്ചുള്ള ചര്‍ച്ചകളാണ് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

ഈ സിനിമയുടെ റിലീസ് തിയതിയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചര്‍ച്ചകള്‍ സജീവമായിരുന്നു. ആ ചര്‍ച്ചകള്‍ അവസാനിപ്പിക്കാൻ സമയമായി എന്ന സൂചന നല്‍കി ചിത്രത്തിന്റെ പോസ്റ്റര്‍ എത്തിയിരിക്കുകയാണ്. സിനിമ ഈ മാസം തന്നെ തീയേറ്ററുകളില്‍ എത്തും എന്ന് ഉറപ്പ് നല്‍കികൊണ്ട് മമ്മൂട്ടി തന്നെ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കിട്ടിരിക്കുകയാണ്. ചിത്രം ഉടൻ തിറ്ററില്‍ എത്തുമെന്നാണ് മമ്മൂട്ടി പോസ്റ്ററിനൊപ്പം കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം മോഹൻലാല്‍ ചിത്രം മലൈക്കോട്ടെ വാലിബന്റെ റിലീസ് അപ്ഡേറ്റിന് പിന്നാലെ എത്തിയ മമ്മൂട്ടി ചിത്രത്തിന്റെ അപ്ഡേറ്റും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.