ഐ ഫോണ്‍ മുന്‍ മോഡലുകളുടെ വില കുത്തനെ കുറഞ്ഞു

by

in

ആപ്പിളിന്റെ ഏറ്റവും പുതിയ സീരീസ് ഐഫോണ്‍ 15 ഔദ്യോഗികമായി പുറത്തിറങ്ങിയതിന് പിന്നാലെ ഐഫോണ്‍ 14 വില കുത്തനെ ഇടിഞ്ഞു. പുതിയ തലമുറ ഐഫോണ്‍ അവതരണത്തിന് ശേഷമാണ് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഐഫോണ്‍ 14 മോഡലിന് ആകര്‍ഷകമായ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 14 ഫ്ലിപ്പ്കാര്‍ട്ടിലൂടെ വാങ്ങുന്നവര്‍ക്കാണ് വിലക്കിഴിവുകള്‍ നല്‍കുന്നത്. ഐഫോണ്‍ 14യുടെ ചുവപ്പ് നിറത്തിലുള്ള വേരിയന്റാണ് കുറഞ്ഞ വിലയ്ക്ക് വില്‍പ്പനയ്ക്കെത്തിച്ചിരിക്കുന്നത്. ഐഫോണ്‍ 14യുടെ റെഡ് കളര്‍ വേരിയന്റ് 79,900 രൂപയായിരുന്നു വില. ഇപ്പോള്‍ ഫ്ലിപ്പ്കാര്‍ട്ടിലൂടെ ഈ ഫോണ്‍ 66,999 രൂപയ്ക്ക് ലഭിക്കും.

എച്ച്ഡിഎഫ്‌സി ബേങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 4,000 രൂപ അധിക കിഴിവും ലഭിക്കും. ഇതോടെ ഫോണിന്റെ വില 62,999 രൂപയായി കുറയും. ഇതോടെ ഉപഭോക്താക്കള്‍ക്ക് മൊത്തം 16,901 രൂപ കിഴിവ് ലഭിക്കുന്നു. ഐഫോണ്‍ 13 നിലവില്‍ 56,999 രൂപ മുതലുള്ള വിലയിലാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ ഈ ഡിവൈസും ഐഫോണ്‍ 14 മോഡലിന് സമാനമായ സവിശേഷതകളുമായിട്ടാണ് വരുന്നത്. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് 54,999 രൂപയ്ക്ക് ഐഫോണ്‍ 13 സ്വന്തമാക്കാം. 79,900 രൂപയ്ക്കാണ് ഇതുവരെ ഈ ഫോണ്‍ വിറ്റഴിച്ചിരുന്നത്. 24,901 വിലക്കുറവ് വരെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ആപ്പിള്‍ പുറത്തിറങ്ങിയ പുതിയ ഉല്‍പ്പന്നങ്ങളില്‍ ഐ ഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐ ഫോണ്‍ 15 പ്രോ മാക്‌സ്, ആപ്പിള്‍ വാച്ച് സീരീസ് 9, ആപ്പിള്‍ വാച്ച് അള്‍ട്രാ 2, യു എസ് ബി സി ചാര്‍ജിങ് പിന്തുണയുള്ള എയര്‍പോഡ്സ് പ്രോ എന്നിവ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ അടിസ്ഥാന മോഡല്‍ ആയ ഐ ഫോണ്‍ 15 സീരീസ് സ്വന്തമാക്കണമെങ്കില്‍ 79,900 രൂപ നല്‍കണം. എന്നാല്‍ 256 ജി ബി സ്റ്റോറേജോട് കൂടി 89,900 രൂപക്കും 512 ജി ബി 1,09,900 രൂപക്കും ലഭിക്കും. ഐ ഫോണ്‍ 15 പ്ലസ് 128 ജി ബി വാരിയന്റിന് 89,900 രൂപക്കും 256 ജി ബി വരിയന്റിന് 99900 രൂപക്കും ലഭ്യമാവും. എന്നാല്‍ 512 ജി ബി യുള്ള ഫോണ്‍ സ്വന്തമാക്കണമെങ്കില്‍,119900 രൂപ നല്‍കണം