മഞ്ഞപ്പട ഫാന്‍ റാലി ഫ്ലാഗ് ഓഫ് തിരുവനന്തപുരം ലുലു മാളില്‍ നടന്നു

തലസ്ഥാനത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത് ഇരുനൂറ് പേരടങ്ങുന്ന മഞ്ഞപ്പട സംഘം

……………………………

തിരുവനന്തപുരം : കേരള ബ്ലാസ്റ്റേഴ്സ് ടീമിൻ്റെ ആരാധക കൂട്ടമായ മഞ്ഞപ്പടയുടെ ഫാൻ റാലി ഫ്ലാഗ് ഓഫ് തലസ്ഥാനത്ത് നടന്നു. ലുലു മാളിലെ ഓപ്പൺ അരീനയിൽ നിന്നാണ് റാലി ഫ്ലാഗ് ഓഫ് ചെയ്തത്. ബ്ലാസ്റ്റേഴ്സിന് പിന്തുണയുമായി 200 ലധികം പേരടങ്ങുന്ന മഞ്ഞപ്പട സംഘമാണ് നാല് ബസുകളിലായി തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ടത്. മാളിലെ ഓപ്പൺ അരീനയിൽ ഒത്തുകൂടി എല്ലാവരും ചേർന്ന് ബ്ലാസ്റ്റേഴ്സിന് വിജയാശംസകൾ നേർന്ന് ആരവമുയർത്തി. ലുലു മാൾ ജനറൽ മാനേജർ ശ്രീലേഷ് ശശിധരൻ ഉൾപ്പെടെയുള്ളവർ ചേർന്നാണ് ഫാൻ റാലി ഫ്ലാഗ് ഓഫ് ചെയ്തത്