‘കിങ് ഓഫ് കൊത്ത’ ഒടിടിയില്‍

കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം ‘കിങ് ഓഫ് കൊത്ത’ ഒടിടിയിലേക്ക്. ഡിസ്‌നി ഹോട്ട്‌സ്റ്റാറാണ് ചിത്രത്തിന്റെ ഒടിടി പകര്‍പ്പവകാശം സ്വന്തമാക്കിയത്.

അടുത്തദിവസം ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

വന്‍ പ്രതീക്ഷയോടെ ഇറങ്ങിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാനായിരുന്നില്ല. സംവിധായകന്‍ ജോഷിയുടെ മകന്‍ അഭിലാഷ് ജോഷിയാണ് ‘കിങ് ഓഫ് കൊത്ത’ സംവിധാനം ചെയ്തത്. സീ സ്റ്റുഡിയോസും വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

ദുല്‍ഖറിനൊപ്പം ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്ബന്‍ വിനോദ്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ എന്നിവരും ചിത്രത്തിലുണ്ട്. ‘കിങ് ഓഫ് കൊത്ത’യുടെ ഛായാഗ്രഹണം നിമിഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം രാജശേഖര്‍, സ്‌ക്രിപ്റ്റ് അഭിലാഷ് എന്‍ ചന്ദ്രന്‍, എഡിറ്റര്‍ ശ്യാം ശശിധരന്‍, കൊറിയോഗ്രാഫി ഷെറീഫ്